പൂമല എച്ച് എസ് പൂമല
1982 ല്‍ ഈ വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ ശ്രീ. കെ.കെ.ജഗദീശന്‍ ആയിരുന്നു. 1986 മുതല്‍ 2003 വരെ ശ്രീ. കെ.ജെ. സുരേഷ് കുമാര്‍ സ്കൂള്‍ മാനേജരുടെ ചുമതല നിര്‍വഹിച്ചു. 2003 മുതല്‍ 2011 വരെ ശ്രീ.ഇ. ശ്രീധരന്‍ വൈദ്യര്‍ സ്കൂള്‍ മാനേജരായി സേവനമനുഷ്‍ഠിച്ചു.2011 മുതല്‍ 2014 വരെ ശ്രീ.എ കെ മാത്യു ആയിരുന്നു സ്കൂള്‍ മാനേജര്‍.2015 മുതല്‍ ശ്രീ.എ ആര്‍ ചന്ദ്രന്‍ മാനേജരായി തുടര്‍ന്ന് വരുന്നു.
പൂമല എച്ച് എസ് പൂമല | |
---|---|
വിലാസം | |
പൂമല തൃശ്ശൂ൪ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂ൪ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂ൪ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
08-12-2016 | Sunirmaes |
ചരിത്രം
1982 ജൂണ്‍ മാസത്തിലാണ് വിദ്യാലയം ആരംഭിച്ചത്. പൂമല വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലാണ് പൂമല ഹൈസ്കൂള്‍. ഇടത്തരം കൃഷിക്കാരുടേയും സാധാരണ തൊഴിലാളികളുടേയും മക്കളാണ് വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും .കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ സഹകരണം ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാണ് . 3000 ത്തിലധികം വിദ്യാര്‍ത്ഥികളിവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്ത് പോയിട്ടുണ്ട് . 1989 മുതല്‍ ഉയര്‍ന്ന വിജയശതമാനമാണ് ഈ വിദ്യാലയം കൈവരിച്ചിട്ടുളളത്. 2008 മുതല്‍ 2015 വരെ തുടര്‍ച്ചയായി 100% വിജയം കൈവരിച്ച് തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ നല്ല വിദ്യാലയങ്ങളിലൊന്നായി നിലനില്ക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ 5 സെന്റ് സ്ഥലം . 12 മുറികളുള്ള സ്കൂള്കെട്ടിടവും സ്വന്തമായിട്ടുണ്ട്.കുട്ടികള്‍ക്ക് കളിക്കാനുള്ള കളിസ്ഥലം ,12 കംമ്പ്യൂട്ടറുകളുളള കംമ്പ്യൂട്ടര്‍ ലാബ് , കായിക ഉപകരണങ്ങള്‍ , വായനയ്ക്കാവശ്യ മായ 2000 ത്തിലധികം പുസ്തകങ്ങളുടെ ലൈബ്രറി എന്നീ സൗകര്യങ്ങള്‍ ഈ വിദ്യാലയത്തിലുണ്ട്. വിദ്യാലയ കോമ്പൌണ്ടില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട് , കൂടാതെ സ്കൂള്‍പരിസരത്തിന് ശാന്തമായ അന്തരീക്ഷവും നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ജെ ആര്‍ സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ബോധവത്കരണ ക്ലാസ്സുകള്‍.etc.
- സെമിനാറുകള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2012-2014 ശ്രീമതി.എം എന്‍ രുഗ്മിണീദേവി 2014-2015 ശ്രീ.എം ഡി റാഫിപ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കോഴിക്കോട് സര്‍വ്വകലാശാലയിലെ Mcom ഒന്നാം റാങ്ക് നേടിയ ജോളി ജോസഫ്,തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ നിന്നും രണ്ടാം റാങ്ക് നേടിയ അഞ്ജു കെ സോമന്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
മുന്‍ സാരഥികള്‍
1982 - 99 | ശ്രീ.ഇ. എന്‍.കല്യാണകൃഷ് ണന്‍ |
1999 - 03
ശ്രീമതി. ജയലക്ഷ്മി. സി. |
|}
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 16 കി.മി. അകലത്തായി പൂമലയില്‍ സ്ഥിതിചെയ്യുന്നു.
- മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ (തൃശ്ശൂര്‍) നിന്ന് 8കി.മി. അകലം
1 {{#multimaps:10.619949,76.217265|zoom=15}}