ഗവ.എൽ.പി.എസ്.ചീരാണിക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചീരണിക്കര ശ്രീ കൊച്ചൂമാടൻപിള്ള സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് 1948 ജൂൺമാസത്തിൽ ശ്രീ പട്ടം ജനാർദ്ദനപിള്ളയുടെ നേതൃത്വത്തിൽ ഒരൂകടമുറിയിലായിരുന്നു വിദ്യലയത്തിന് തുടക്കമിട്ടത്. സഹായികൾ സർവശ്രീ പരമേശ്വരൻപിള്ള , വേലായുധൻപിള്ള, കൂഞ്ഞൻപിള്ള, ഗോവിന്ദൻ പിള്ള, അബൂബക്കർ വൈദ്യൻ എന്നിവർ.ആദ്യത്തെ പ്രഥമാധ്യപകൻ വേങ്കവിള ശ്രീ കൂട്ടൻ പിള്ള. പ്രഥമ വിദ്യാർഥി കമലമ്മ.ആദ്യം 1,2 ക്ലാസുകളും തുടർന്ന് 3,4,5 ക്ലാസുകളും നിലവിൽവന്നു. 1953ൽ ഓടിട്ട കെട്ടിടം ഉണ്ടായി. ഈ  കെട്ടിടം അന്നത്തെ മരാമത്തു വകുപ്പുമന്ത്രി ശ്രീ റ്റി .എ  മജീദ് ഉദ്‌ഘാടനം  ചെയ്‌തു . 1977 ൽ ഒരു കെട്ടിടം കൂടി സ്ഥാപിതമായി അതിന്റെ ഉദ്‌ഘാടനം മരാമത്തു വകുപ്പു് മന്ത്രി  ശ്രീ  പങ്കജാക്ഷൻ നിർവഹിച്ചു . ഈ  സ്കൂളിന്റെ തൊട്ടടുത്തായി ഒരു  മാനേജ്‌മെന്റ് സ്‌കൂൾ സ്ഥാപിതമായതോടുകൂടി  അഞ്ചാം ക്ലാസ് ഈ സ്കൂളിന് നഷ്ടപ്പെട്ടു .1999 മാർച്ച് 5,6തീയതികളിൽ  സുവർണജൂബിലി ആഘോഷിച്ചു . അതോടനുബന്ധിച്ചു ശ്രീ കൊച്ചുമാടൻ പിള്ളയുടെ ബന്ധുക്കൾ അദ്ദേഹത്തിന്റെ സ്‌മാരകമായി സ്‌കൂളിന് മെയിൻ ഗേറ്റ് സംഭാവന നല്‌കി .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം