എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40020 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ സ്ക്കൂളിലെ കുട്ടികളിൽ കലാഭിരുചിയുള്ളവരെ കണ്ടെത്തുകയും, അതിന് അനുസൃതമായി അവരുടെ സർഗ വാസനകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ ഇവിടുത്തെ ആർട്സ്  ക്ലബ് അഭിമാനകരമായ പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ സബ് ജില്ലാ കലോത്സവത്തിലും റവന്യൂ ജില്ലാ കലോത്സവത്തിലും സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനും സമ്മാനങ്ങൾ നേടുന്നതിനും സാധിച്ചിട്ടുണ്ട്.

     കോവിഡ് വ്യാപനം നിലനിന്നുപോരുന്ന വർത്തമാനകാല അദ്ധ്യായന വർഷങ്ങളിലും, ഓൺലൈൻ സംവിധാനത്തിലൂടെ ഓണാഘോഷ പരിപാടികളും , ലഹരി വിരുദ്ധദിനവും, സംഗീതദിനവും, വായനാദിനവുമെല്ലാം സമുചിതമായി ആഘോഷിക്കാൻ കഴിഞ്ഞു. കൂടാതെ സ്വാതന്ത്രൃദിനത്തിൽ, ദേശീയഗാനവും, ദേശീയഗീതവും, അതോടൊപ്പം നമ്മുടെ മാതൃരാജ്യത്തെ പ്രകീർത്തിക്കുന്ന  സാരെ ജഹാൻ സെ   യും സംഗീത സാന്ദ്രമായി  നന്നായി പാടുന്ന കുട്ടികളെ പ്രത്യേകം തിരഞ്ഞെടുത്തു പരിശീലിപ്പിക്കുകയും ചെയ്തു.

arts club activities
ഓൺലൈൻ ഓണാഘോഷം