ജിഎച്ച്എസ്എസ് ചിറ്റൂർ / ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS21039 (സംവാദം | സംഭാവനകൾ) (GHSS21039 എന്ന ഉപയോക്താവ് ജിഎച്ച്എസ്എസ് ചിറ്റൂർ/ചരിത്രം എന്ന താൾ ജിഎച്ച്എസ്എസ് ചിറ്റൂർ / ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സ്ഥലം ശരിയാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കൽപം ഇന്ത്യയിൽ സജീവമാകാൻ തുടങ്ങുന്ന സമയത്തു തന്നെ കേരളത്തിന്റെയും തമിഴ്‍നാടിന്റെയും അതിർത്തി പങ്കിടുന്ന ചിറ്റ‍ൂരിലും വിദ്യാഭ്യാസ സങ്കൽപവും യാഥാർത്ഥ്യമാക്കാനുള്ള ശ്രമവും തുടങ്ങിയിരുന്നു. ബ്രിട്ടീഷ് കോളനിയിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള ഇന്ത്യാക്കാരുടെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതായിരുന്നു ആധുനിക വിദ്യാഭ്യാസം. ഇതിനൊപ്പം സഞ്ചരിച്ച ചിറ്റ‍ൂരിന്റെ വിദ്യാഭ്യാസ സ്വപ്‍നങ്ങളുടെ പൂർത്തീകരണമാണ് ഇന്ന് നാം കാണുന്ന ചിറ്റ‍ൂർ ഗവ. ഹയർസെക്കൻഡറി സ്‍കൂൾ. ഒന്നര നൂറ്റാണ്ടിന്റെ പ്രൗഢവിദ്യാഭ്യാസ പാരമ്പര്യത്തോടെ കേരളത്തിലെ അപൂർവം വിദ്യാലയങ്ങളുടെ നിരയിലാണ് ചിറ്റ‍ൂരിന്റെ സ്വന്തം ജിഎച്ച്എസ്എസ്.

കോയമ്പത്തൂർ, പൊള്ളാച്ചി - പാലക്കാട്, തൃശൂർ വഴിയിൽ ചിറ്റ‍ൂർ തത്തമംഗലം നഗരസഭയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചിറ്റ‍ൂർ താലൂക്ക് ആസ്ഥാനത്തിൽ നിന്ന് നാല് കിലോമീറ്റർ ദൂരത്ത് ശോകനാശിനി പുഴയുടെ സാമീപ്യത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ ജീവിതാവസാനകാലം ശോകനാശിനിയുടെ തീരത്താണ് കഴിഞ്ഞിരുന്നതെന്ന് ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസത്തിനു മാത്രമല്ല, വിജ്ഞാന, സാഹിത്യ, ചരിത്ര, ഐതിഹ്യത്തിനുമെല്ലാം ബലമേകുന്നു.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ഭാഷാടി‌സ്ഥാനത്തിൽ സംസ്ഥാന വിഭജനം രൂപപ്പെടുന്നതിനു മുന്നേ സെക്കൻഡറി വിദ്യാഭ്യാസത്തിന് ചിറ്റൂർ തുടക്കമിട്ടത് ഈ വിദ്യാലയത്തിലാണ്.. 10.86 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം ഒരു കളപ്പുരയിലാണ് ആദ്യം തുടങ്ങിയത്. 12 കുട്ടികളാണ് ഒന്നാം ക്ലാസിൽ ഉണ്ടായിരുന്നത്. ഇതിൽ 10 പേർ ബ്രാഹ്മണരും 2 പേർ മറ്റു ജാതി വിഭാഗങ്ങളിലുമുള്ളവരായിരുന്നു എന്നാണ് അന്നത്തെ രേഖകളിൽ കാണുന്നത്. ശ്രീ. ശ്രീനിവാസനാണ് ആദ്യ പ്രധാനാധ്യാപകൻ. അക്കാലത്തെ കെട്ടിടങ്ങൾ ഇന്നും ചിറ്റ‍ൂരിന്റെ മുഖമുദ്രയായി നിലകൊള്ളുന്നു.

കാലാനുസൃതമായ മാറ്റങ്ങൾ അതത് കാലത്ത് ഉൾക്കൊണ്ട് ഒരു നാടിന്റെ ചരിത്രവും വിജ്ഞാനവുമായി വളരുകയാണ് പ്രിയപ്പെട്ട വിദ്യാലയം. പ്രൈമറിയായും ഹൈസ്‍കൂളായും ഉയരുകയും പ്രീഡിഗ്രി ക്യാംപസുകളിൽ നിന്ന് വേർപ്പെട്ടപ്പോൾ ഹയർസെക്കൻഡറിയും അതിനു മുന്നേ വൊക്കേഷനൽ ഹയർസെക്കൻഡറിയും തുടങ്ങി. സമീപത്തെ ഏഴ്‍ പഞ്ചായത്തുകളിൽ നിന്നും നഗരസഭയിൽ നിന്നുമായി 1700 ലേറെ വിദ്യാർത്ഥികൾ ഇന്ന് വിദ്യാലയത്തിലുണ്ട്. ഇന്ന് നവീന സാങ്കേതികവിദ്യ പഠിക്കാനാവശ്യമായ ടിങ്കറിങ് ലാബടക്കം പുതിയ കാലത്തിനൊപ്പം സ്വയം നവീകരിച്ച് മുന്നേറുകയാണ് ചിറ്റ‍ൂരിന്റെ പ്രിയപ്പെട്ട ആദ്യവിദ്യാലയം.

Contact Details Principal/Headmistress, GHSS Chittur, Chittur College Post, Chittur - Palakkad. Pin 678104 Phone: 04923 222540 e-mail: gbhssctr@gmail.com

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം