കൈത്താങ്ങ്
സർക്കാർ പ്രഖ്യാപിത ഓൺലൈൻ ക്ലാസുകൾ പ്രാപ്യമല്ലാത്ത കുട്ടികളുടെ ലിസ്റ്റ് സൂക്ഷ്മതലത്തിൽ തയ്യാറാക്കി , സ്മാർട്ട് ഫോണുകൾ, ടെലിവിഷൻ, കേബിൾ കണക്ഷൻ എന്നിവ ലഭ്യമല്ലാത്ത വീടുകൾ കൃത്യമായി ലിസ്റ്റുചെയ്തു.
തുടർന്ന് സ്പെഷ്യൽ പി ടി എ , ക്ലാസ് പി ടി എ, എസ് എം സി, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗങ്ങൾ വിളിച്ചുചേർത്തു. ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് മുമ്പുതന്നെ മുഴുവൻ കുട്ടികൾക്കും പ്രാപ്യമാക്കാനാവശ്യമായ 'വീടിനൊരു കൈത്താങ്ങ് ' പദ്ധതി ആവിഷ്ക്കരിച്ചു. ഇതിലൂടെ മൊബൈൽഫോണുകൾ ടെലിവിഷൻ സെറ്റുകൾ, കേബിൾ കണക്ഷൻ ലഭ്യമല്ലാത്ത മുഴുവൻ പേർക്കും അത് ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിച്ചു. മെയ് ആദ്യവാരത്തോടെ ആരംഭിച്ച അഡ്മിമിഷൻ കാലത്തും തുടർന്നും ഈ പദ്ധതികൾ അതേപോലെ സൗജന്യമായി എത്തിച്ചു. (ഇങ്ങനെ ശേഖരിച്ച വിഭവങ്ങളുടെ ലിസ്റ്റ് അനുബന്ധമായി താഴെ ചേർക്കുന്നു).
ഓൺലൈൻ ക്ലാസ് പിന്തുണ സംവിധാനം - വിവരപട്ടിക
ലഭ്യമാക്കിയ
ഉപകരണങ്ങൾ |
എണ്ണം |
---|---|
ടെലിവിഷൻ | 37 |
മൊബൈൽ | 20 |
കേബിൾ കണക്ഷൻ | 26 |
ശേഖരിച്ച രീതി | എണ്ണം | ||
---|---|---|---|
ടെലിവിഷന് | മൊബൈൽ | കേബിൾ | |
വാട്സാപ്പ് കൂട്ടായ്മ | 18 | 20 | |
സാന്ത്വനച്ചെപ്പ് | 8 | 8 | 4 |
വ്യക്തികൾ | 8 | 5 | 6 |
കെ എസ് ടി എ | 3 | ||
അധ്യാപകർ | 7 | ||
ആകെ | 37 | 20 | 30 |