ഈ സ്കൂളിൽ വിദ്യാരംഗം ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഈ ക്ലബ്ബിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്.വിദ്യാരംഗം നടത്തുന്ന സബ് ജില്ല,ജില്ല മൽസരങ്ങളിൽ ഈ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.കുട്ടികൾ മൽസരങ്ങളിൽ വിജയികളായി സർട്ടിഫിക്കറ്റുകൾ നേടുകയും ചെയ്യുന്നുണ്ട്.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്തരായ സാഹിത്യകാരൻമാരുടെ രചനകൾ കുട്ടികൾ വായിച്ച് അവതരിപ്പിക്കുകയും അതിന്റെ ആസ്വാദനം നടത്തുകയും ചെയ്യുന്നുണ്ട്.അതുപോലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാലയവനികയ്ക്കുളളിൽ മറഞ്ഞുപോയ പ്രശസ്തരായ സാഹിത്യകാരൻമാരുടെ അനുസ്മരണ പാരിപാടികൾ സംഘടിപ്പിക്കാറുണ്ട്.വിദ്യാരംഗം ആറ്റിങ്ങൽ സബ് ജില്ലയുടെ ശില്പശാല 18/11/2019-ൽ ഈ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.