ഭൗതിക സാഹചര്യങ്ങൾ
ഹൈസ്കൂൾ, യുപി വിഭാഗങ്ങൾ 2 കെട്ടിടങ്ങളിലായി ആണ് നിലനിൽക്കുന്നത്. യുപി സ്കൂളിന്റെ മുന്നിലും താഴെയുമായി വിശാലമായ മൈതാനങ്ങൾ ഉണ്ട്. 2011 ആർഎംഎസ് അപ്‌ഗ്രേഡ് ചെയ്തു കഴിഞ്ഞപ്പോൾ തൊട്ട് യുപി വിഭാഗത്തിൽ ആണ് ഹൈസ്കൂൾ പ്രവർത്തിച്ചിരുന്നത് .എന്നാൽ 2021 മുതൽ പുതിയ കെട്ടിടം യാഥാർഥ്യമായി .യുപി വിഭാഗത്തിൽ വിശാലമായ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ലൈബ്രറി ,ഗണിതലാബ് എന്നിവ പ്രവർത്തിക്കുന്നു .സ്കൂൾ ഓഡിറ്റോറിയവും യുപി വിഭാഗത്തിൽ തന്നെയാണ്. യു.പി വിഭാഗത്തിന് ഒരു പൊതുസ്‍മാർട്ട്സ് ക്ലാസ്സ് റൂമും അതോടൊപ്പം ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിച്ചിരുന്ന 3 ക്ലാസ് റൂമുകൾ പൊതു സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി ഹൈടെക് ക്ലാസ് റൂമുകൾ ആണ്. ഇപ്പോൾ ജില്ലാ പഞ്ചായത്തിൻെറ സഹകരണത്തോടെ ബാക്കി ക്ലാസ് റൂമുകളും ഹൈടെൿക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ടൈൽ ഇട്ട് മനോഹരമായ വിദ്യാലയമാണ് നമ്മുടെത്.
ഹൈസ്കൂൾ ക്ലാസ് റൂമുകൾ, ഹൈടെകാണ്. അതോടൊപ്പം തന്നെ വിശാലമായ ലാബ് .ലൈബ്രറി. സയൻസ് ലാബ് എന്നിവയുമുണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ആയ ആധുനികരീതിയിലുള്ള ശുചിമുറികൾ, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ശുചിമുറി ,കുട്ടികൾക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ ഇവയെല്ലാം നമ്മുടെ സ്കൂളിന്റെ പ്രത്യേകതകളാണ്. സമൂഹവിരുദ്ധരുടെ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട് .ബഹുമാനപ്പെട്ട, ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ, ആസ്തിവികസന ഫണ്ടിൽനിന്ന് സ്കൂളിന് യാത്രാക്ലേശം പരിഹരിക്കാനായി സ്കൂൾ ബസ് തന്നിട്ടുണ്ട്.