ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പ്രവൃത്തി പരിചയം
ഒളകര ജി.എൽ.പി.സ്കൂളിൽ പ്രവർത്തി പരിചയ പ്രവർത്തനങ്ങൾക്ക് ബി.ആർ.സി യിൽ നിന്നുള്ള ജമീല ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേകം ഊന്നൽ നൽകി വരുന്നു. കഴിഞ്ഞ 2018-19 ൽ നടന്ന വേങ്ങര ഉപജില്ല ശാസ്ത്ര മേളയിലെ ഓവറോളും പിന്നീട് നടന്ന മേളയിലെ മികച്ച നേട്ടവും ഇത് അടിവരയിടുന്നു. വർണ്ണ പേപ്പറിലെ നിർമാണങ്ങൾ, ചന്ദനത്തിരി നിർമാണം, മുള, ഓല ഉൽപന്ന നിർമാണങ്ങൾ എന്നിവയിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.




