ജി.എച്ച്.എസ്സ്. നാമക്കുഴി
ജി.എച്ച്.എസ്സ്. നാമക്കുഴി | |
---|---|
വിലാസം | |
നാമക്കുഴി എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-12-2016 | 28021 |
ചരിത്രം
പിറവം പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജില്‍ 1915 ല്‍ ഒരു എല്‍.പി. സ്‌കൂളായി ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. യശശരീരനായ വെള്ളിയമ്മാരില്‍ യാക്കൂബ് കത്തനാരുടെ ശ്രമഫലമായാണ് പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സ്‌കൂള്‍ ആരംഭിക്കുവാന്‍ സാധിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഉത്തരവു പ്രകാരം 1921 ല്‍ എല്‍.പി. സ്‌കൂള്‍ യു.പി. ആയി ഉയര്‍ത്തി. തദ്ദേശീയരായ ശീമാന്‍കുന്നേല്‍ സഖറിയ പി. ജോസ്, പൂവത്തുങ്കല്‍ കുരുവിള കത്തനാര്‍ എന്നിവര്‍ മുന്‍കൈ എടുത്തുനടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1951 ല്‍ അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ശ്രീ. എ.ജെ. ജോണ്‍ സ്‌കൂളിനെ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ട് ഉത്തരവായി. പ്രദേശത്തെ നാമക്കുഴി കുടുംബാംഗങ്ങള്‍ തങ്ങളുടെ സ്ഥലം സ്‌കൂളിന് സംഭാവനയായി നല്‍കിയതിനെ അനുസ്‌മരിച്ച് പാറേപ്പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന സ്‌കൂള്‍ 1951 മുതല്‍ നാമക്കുഴി ഗവ. ഹൈസ്‌കൂള്‍ എന്നപേരില്‍ പ്രശസ്‌തിയാര്‍ജ്ജിച്ചു. 1970 കളില്‍ ഈ സ്‌കൂളിലെ അദ്ധ്യാപകനായ ശ്രീ. ജോര്‍ജ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട വനിതാ വോളിബോള്‍ ടീം അക്കാലത്ത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. അര്‍ജുന അവാര്‍ഡ് ജേതാവായ ശ്രീമതി കെ.സി. ഏലമ്മ ഉള്‍പ്പെട്ടിരുന്ന സ്‌കൂള്‍ ടീമാണ് ദേശീയ സ്‌കൂള്‍ ഗെയിംസ് വോളിബോള്‍ മത്സരത്തില്‍ ആദ്യ കിരീടംസ്വന്തമാക്കുവാന്‍ കേരളത്തെ പര്യാപ്‌തമാക്കിയത്. 1990 മുതല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം സയന്‍സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി പ്രവര്‍ത്തിച്ചു വരുന്നു. കാലം മറക്കാത്ത അനശ്വര ഓര്‍മ്മകള്‍ ജ്വലിപ്പിച്ച് 2004-ല്‍ സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇന്ന് ഏകദേശം 300 ഓളം വിദ്യാര്‍ത്ഥികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉള്ള ഉന്നതവിജയം നിലനിര്‍ത്തുന്ന ഒരു സ്‌കൂളായി നാമക്കുഴി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.8715" lon="76.499079" zoom="18" width="425" height="350" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.870585, 76.499106
GHSS Namakuzhy
</googlemap>
|
|
മേല്‍വിലാസം
ഗവ. എച്ച്.എസ്.എസ്. നാമക്കുഴി