സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AKHILA (സംവാദം | സംഭാവനകൾ) ( മലയാളം ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

      സയൻസ് ക്ലബ് (2021 -2022 )

               ഏറ്റവും നല്ല അന്വേഷകരാണ് കുട്ടികൾ. നിരീക്ഷകരിലൂടെയും പരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ കാര്യങ്ങളെ അവതരിപ്പിക്കാനും, പുതിയവ സൃഷ്ടിക്കാനും വേണ്ടി 2021 -22 കാലയളവിലെ സയൻസ് ക്ലബിന് തുടക്കം കുറിച്ചു. അധ്യാപകരിൽ നിന്ന് കൺവീനർമാരെയും തിരഞ്ഞെടുത്തു.  ഈ മഹാമാരിയുടെ കാലത്തും കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിക്കുകയും അതുവഴി വിദ്യാർത്ഥികൾക്ക് വിശാലമായ ശാസ്ത്രലോകത്തിലേക്ക് പ്രവേശിക്കാൻ കഴിയുകയും ചെയ്തു.  23.08.2021 -ൽ സ്കൂൾതല ശാസ്ത്രരംഗത്തിന് തുടക്കം കുറിച്ചു. സയൻസുമായി ബന്ധപ്പെട്ട പ്രൊജക്റ്റ്, വീട്ടിൽ നിന്നും ഒരു പരീക്ഷണം, ശാസ്ത്രലേഖനം,ശാസ്ത്രഗ്രൻഥം, ആസ്വാദനം തുടങ്ങി നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയും ബി.ആർ.സി. തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. 18.09.2021 ൽ 'പ്രതിഭകൾക്കൊപ്പം ' എന്ന ഓൺലൈൻ പരിപാടിയിൽ പ്രൊഫ. അജിത് പരമേശ്വറിന്റെ സംവാദ ക്ലാസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു. ചാന്ദ്രദിനം, ഓസോൺദിനം എന്നിവയുമായി ബന്ധപ്പെടുത്തി സ്കൂൾ തലത്തിൽ ക്യുസ്,വിവരണ ആൽബം, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയവ നടത്തുകയുണ്ടായി. ലോകത്തെ നടുക്കിയ മഹാമാരികളുടെ ലേഖന മത്സരം സംഘടിപ്പിച്ചു. സാഹചര്യവും സാധ്യതയും പരിഗണിച്ചു കുട്ടികളുടെ കഴിവ് വികസിപ്പിക്കുകയും ശാസ്ത്രത്തിന്റെ തലങ്ങളിലേക്ക് അവരുടെ ചിന്താധാരയെ വഴിതിരിക്കാൻ സയൻസ് ക്ലബിന് സാധിച്ചു എന്നതിൽ അഭിമാനം കൊള്ളുന്നു.

പഠന ട്രൈ ഔട്ട്

             കോവിഡ് കാല വിദ്യാഭ്യാസം ശാസ്ത്രീയമായി വിശകലനം ചെയ്യാനും, പരിഹരിക്കാനും വേണ്ടി ബി.ആർ.സി. യുടെ നേതൃത്വത്തിൽ സെന്റ്.പീറ്റേഴ്സ്.യൂ.പി.എസ്. വ്ലാത്താങ്കര വിദ്യാലയത്തിൽ വിവിധ ക്ലാസ്സുകളിലും വിഷയങ്ങളിലും ട്രൈ ഔട്ട് നടത്തുകയുണ്ടായി. ഇതുവഴി പഠന പ്രയാസങ്ങൾ ശാസ്ത്രീയമായി കണ്ടെത്താനും അവ മറികടക്കാനുള്ള രീതികൾ വികസിപ്പിക്കുവാനും സാധ്യമായി. പഠന പ്രക്രീയയിലും, പഠന തന്ത്രങ്ങളിലും കോവിഡ് പ്രതിസന്ധികൾ ചെലുത്തിയ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തുവാനും സാധിച്ചു.നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയിൽചെങ്കൽ പഞ്ചായത്തിൽ പ്രസ്തുത പരിപാടി ആദ്യമായി ആരംഭിച്ചതും നമ്മുടെ സ്കൂളിലാണ്.

ഹലോ ഇംഗ്ലീഷ് പഞ്ചായത്ത്തല ഉദ്‌ഘാടനം

                    സെന്റ് പീറ്റേഴ്സ്  യു.പി.എസ്സ് വ്ലാത്താങ്കര വച്ച് 'ഹലോ ഇംഗ്ലീഷ്' പ്രോഗ്രാമിന്റെ പഞ്ചായത്തുതല ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആർ ഗിരിജ നിർവഹിച്ചു പി.റ്റി.എ. പ്രസിഡന്റ് ശ്രീ.അലോഷ്യസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസിസ്റ്റന്റ് ലോക്കൽ മാനേജർ ഫാ.ജോൺ ബോസ്കോ ആമുഖസന്ദേശം നൽകി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ.അജിത്കുമാർ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. പ്രമീളാകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും വാർഡ് മെമ്പറുമായ ശ്രീ.ലാൽരവി, ഹെഡ്മാസ്റ്റർ കെ.എം.അജിസാർ, ബി.ആർ.സി.പ്രതിനിധി ആനന്ദ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാപ്രയോഗ നൈപുണ്യം വർധിപ്പിക്കുന്ന 'ഹലോ ഇംഗ്ലീഷ്' പ്രോഗ്രാമിന് സ്വാഗതം,കൃതജ്ഞത,മറ്റുകലാപരിപാടികൾ  എന്നിവയ്ക്ക് വിദ്യാർഥികൾ നേതൃത്വം നൽകി.

  ഗണിത ക്ലബ്

  2021 -2022 അധ്യയന വർഷത്തിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വം 27.10.2021 രാവിലെ 10.30 ന് ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ കൂടിയ യോഗങ്ങളിൽ ശ്രീമതി ലീന,ശ്രീമതി ജിൻസി എന്നീ അദ്ധ്യാപികമാർ ഏറ്റെടുത്തു. 22.11.2021, 25.11.2021 എന്നീ ദിവസങ്ങളിൽ കൂടിയ യോഗത്തിൽ രണ്ടു ബാച്ചിലേയും കുട്ടികൾക്ക് നമ്പർ ചാർട്ട്, ജോമെട്രിക്കൽ  ചാർട്ട്, മോഡലുകളുടെ നിർമ്മാണം, പസ്സിൽസ്, ഗയിംസ്‌ എന്നിവ പരിചയപ്പെടുത്തി.  10.12.2021, 13.12.2021 എന്നീ ദിവസങ്ങളിൽ ചാർട്ട് പേപ്പർ, പുഷ്പിൻ, സ്കെച്ചുപെൻ ഉപയോഗിച്ച് ഗെയിമിനായുള്ള ഒരു മോഡലിന്റെ നിർമ്മാണം പരിചയപ്പെടുത്തി. കുട്ടികൾ ആ നിർമ്മാണം പൂർത്തിയാക്കുകയും, രസകരമായി ഗയിം നടത്തുകയും ചെയ്തു. 15.01.2022, 17.01.2022 ദിവസങ്ങളിൽ നമ്പർ ചാർട്ട്, ചാർട്ട് എന്നിവ ജോമെട്രിക്കൽ ചാർട്ടിൽ വരയ്ക്കുന്നതിനുള്ള പരിശീലനം നൽകി.


സാമൂഹ്യശാസ്ത്ര  ക്ലബ്

                      2021 -22 അദ്ധ്യായനവർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റിൽ സ്വാതന്ത്രത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ചു യൂ.പി. വിഭാഗം കുട്ടികളെ കൊണ്ട് പ്രാദേശിക ചരിത്രരചന തയ്യാറാക്കിച്ചു. കുട്ടികൾ തയ്യാറാക്കിയ ചരിത്രരചന ക്രോഡീകരിച്ചു ചെങ്കൽ പഞ്ചായത്തിന്റെ ചരിത്രരചന തയാറാക്കി നെയ്യാറ്റിൻകര സബ്‌ജില്ലാ സാമുഖ്യശാസ്ത്ര ക്ലബിന് നൽകി. നെയ്യാറ്റിൻകര സബ്ജില്ലാ ബി.ആർ.സി. തലത്തിൽ നടത്തിയ ശാസ്ത്രരംഗം മത്സരത്തിൽ പ്രാദേശിക ചരിത്ര രചനയ്ക്ക് 7 A യിലെ ആർഷ എസ്. സ്കൂൾതലത്തിൽ ഒന്നാം സ്ഥാനവും ബി.ആർ.സി. തലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. സ്വാതന്ത്രത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ചു 2022 ജനുവരിമാസം പ്രസംഗം(മലയാളം), ഉപന്യാസരചന (മലയാളം), ഗുരുദേവ സൂക്തങ്ങളുടെ ആലാപനം തുടങ്ങിയ മത്സരങ്ങൾ നടത്തി.  2021 - 22 അദ്ധ്യായനവർഷത്തിൽ സോഷ്യൽ സയൻസ് കൺവീനറായി  യൂ.പി. വിഭാഗത്തിൽ നിന്ന് ശ്രീമതി.ഉഷ ടീച്ചറിനേയും എൽ.പി. വിഭാഗത്തിൽ ശ്രീമതി.സോഫിയ ടീച്ചറിനെയും തിരഞ്ഞെടുത്തു.

 മലയാളം ക്ലബ്ബ്

2021 -22 അധ്യയന വർഷത്തെ മലയാളം ക്ലബ്ബ് ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ഉദ്‌ഘാടനം ചെയ്തു. കൺവീനർമാരായി സന്ധ്യ ടീച്ചർ, ഗ്ലോറി ടീച്ചർ എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികളിൽ ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.

കോവിഡ് കാലത്തെ കുട്ടികളുടെ പച്ചക്കറിത്തോട്ടം

               കാർഷികമേഖലയിൽ കുട്ടികളെ തല്പരരാക്കുന്നതിനുവേണ്ടി വീട്ടിൽ കൃഷിത്തോട്ടം തയ്യാറാക്കാൻ ആവശ്യപ്പെടുകയും ഫോട്ടോ എടുത്തു ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ നിർദേശം നൽകി.