എ.എം.എൽ.പി.എസ്. വില്ലൂർ/റിഥം വിഷൻ
ക്ലാസ് റൂം പാട്ടുണ്ട് കഥയുണ്ട് റിഥം വിഷനിൽ - ചാനൽ അഞ്ചാം വർഷത്തിലേക്ക്
യൂട്യൂബ് ചാനലുകൾ ഏറെയുള്ള ഈ കാലത്ത് ഒരു കുഞ്ഞു ചാനലിൻ്റെ അഞ്ചാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുപ്പുകൾ നടത്തുകയാണ് എ.എം.എൽ.പി സ്കൂൾ വില്ലൂരിലെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും. രണ്ടായിരത്തി പതിനേഴ് ജനുവരി മാസത്തിൽ ആണ് സ്കൂളിലെ അധ്യാപകനായ ടി.സി സിദിൻ മാഷ് വിദ്യാർത്ഥികൾക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാലോ എന്ന ആശയം മുന്നോട്ട് വെക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ യൂട്യൂബ് ചാനൽ അധികം പരിചയമില്ലാത്ത ഒരു കാലഘട്ടത്തിൽ ആണ് നൂതന ആശയമായി ചാനൽ കടന്ന് വന്നത്. വിദ്യാർത്ഥികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കാനായി സ്കൂളിൽ പ്രവർത്തിച്ചിരുന്ന റിഥം റേഡിയോയുടെ പേര് തന്നെ നൽകാം എന്ന് അന്നത്തെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തീരുമാനിച്ചതോടെ യാണ് റിഥം വിഷൻ എന്ന പേര് ചാനലിന് വന്നത്. ചാനൽ തുടങ്ങുമ്പോൾ ഒരു പ്രൊഫഷണൽ ചാനലിൻ്റെ കെട്ടും മട്ടുമൊക്കെ വേണമെന്ന് തുടക്കത്തിലെ തീരുമാനിച്ചിരുന്നു.പ്രശസ്ത്ര ചിത്രകാരനായ ആർ.ബി പേരാമ്പ്ര വരച്ച ലോഗോ ചാനൽ ലോഗോയായി തെരെഞ്ഞെടുത്തു.
2017 ജനുവരി 22 ന് അനത്തെ സ്കൂൾ വിദ്യാർത്ഥി സി.എം ഫാത്തിമ ഷമീമ അവതരിപ്പിച്ച ഇൻഡ്രോ വീഡിയോയിലൂടെയായിരുന്നു തുടക്കം. ആദ്യകാലങ്ങളിൽ വിദ്യാർത്ഥികളുടെ വാർത്തകൾ, പ്രവൃത്തി പരിചയ ക്ലാസുകൾ, സാംസ്കാരിക രംഗത്തെ പ്രമുഖരുമായി അഭിമുഖം തുടങ്ങിയവയൊക്കെയായിരുന്നു പരിപാടികൾ.തുടർന്ന് ആണ് സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സഹായകമാവുന്ന രീതിയിലേക്ക് പരിപാടികൾ മാറ്റം വരുത്താൻ എഡിറ്റോറിയിൽ ബോഡ് തീരുമാനിച്ചത്.ഇതിൻ്റെ ഭാഗമായി ക്ലാസ് റൂമുകളൾ സർഗാത്മകമാക്കാർ സഹായിക്കുന്ന നൂറോളം പാട്ടുകളുടെയും കഥകളുടെയും ശേഖരം ഒരുക്കാൻ ചാനലിന് കഴിഞ്ഞു.
പാട്ടും കഥകളും അവതരിപ്പിച്ചതാകട്ടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ അക്കാദമിക വിദഗ്ദ്ധരായ അധ്യാപകരും.വീട്ടിലെ വിരുന്നുകാരെ പരിചയപ്പെടുത്തുന്ന മണിച്ചെപ്പ് , പ്രധാനപ്പെട്ട ദിനങ്ങളുടെ ഡോക്യുമെൻ്ററികൾ,
ചിത്രരചന ക്ലാസുകൾ ,റിയാലിറ്റി ഷോകൾ തുടങ്ങി വൈവിധ്യങ്ങളായ മുന്നൂറോളം വീഡിയോകൾ ചാനലിൽ ഇതുവരെ വന്നു കഴിഞ്ഞു. യൂട്യൂബിൻ്റെ മോണിറ്റൈസേഷനും ലഭിച്ചിട്ടുണ്ട്. അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും. യൂട്യൂബിൽ
Rhythm vision എന്ന് സെർച്ച് ചെയ്താൽ ചാനൽ കാണാം
https://youtube.com/channel/UCmzM5aw0gJpYGsGg-kkG41A
ക്ലാസ് റൂം പാട്ടുകൾ
https://youtube.com/playlist?list=PLiXXx4sTe_u9BsUMcyoHONDPA3mHw9B6j
മണിച്ചെപ്പ്
https://youtube.com/playlist?list=PLiXXx4sTe_u_UItMkMcvCzJt_3V-nVVcc