ഹിന്ദി ക്ലബ്

പ്രേംചന്ദ് ജയന്തി ദിനാചരണം (31.07.2021) വിമലഹൃദയ സൂകൂളിലെ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 ന് ഓൺലൈൻ പ്രോഗ്രാം ആയി പ്രേംചന്ദ് ജയന്തി സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മേരികുട്ടി ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മുൻ എസ്.ആർ.ജി ശ്രീ ഇബ്രാഹിം സേട്ട് ഉദ്ഘാടനം നിർവഹിച്ചു .പാലക്കാട് എസ്.ആർ.ജി.ശ്രീ മധുസൂതനൻ , ഡെപ്യൂട്ടി എച്ച്.എം ശ്രീമതി ഫ്ളോറൻസ് , വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു , വിദ്യാർത്ഥികളുടെ വിവിധ കളാപരിപാടികൾ ചടങ്ങിനു മാറ്റ് കൂട്ടി