ബാന്റ് ട്രൂപ്പ്

തീക്കോയി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻവർഷങ്ങളിൽ നിലവിലിരുന്ന പ്രവർത്തനമായിരുന്നു സ്കൂൾ ബാൻഡ്. കുട്ടികളുടെ താൽപര്യക്കുറവ് മൂലം ഒരുകാലത്ത് പ്രവർത്തനം നിന്നുപോയ ബാൻഡ് സെറ്റ് 2019 - ൽ വർഷം വീണ്ടും പുനഃസംഘടിപ്പിച്ചു. കോവിഡ് കാലത്തെ നീണ്ട ഇടവേളക്കുശേഷം സ്കൂൾ ബാൻഡ് ടീം 2022 ജനുവരിയിൽ പുന:സംഘടിപ്പിച്ചു. 28 കുട്ടികൾ അടങ്ങുന്ന ടീമിനെ തിരഞ്ഞെടുത്തത് പരിശീലനം നൽകി. മുൻ കലോത്സവ മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ സ്ഥലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പരിശീലനങ്ങൾക്കും കുട്ടികൾക്ക് നേതൃത്വം നൽകുന്നു.
