ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ട്ടേറെ തനതു പ്രവർത്തനങ്ങളുടെ ഫലമായി നിരവധി അംഗീകാരങ്ങൾ സ്കൂളിനെ തേടിയെത്തി .മികച്ച പി.ടി.എ ക്കുള്ള ബെസ്റ്റ് പിടിഎ അവാർഡ്,തിളക്കമാർന്ന എൽ .എസ്. എസ് വിജയങ്ങൾ,  ഹരിത വിദ്യാലയം റിയാലിറ്റിഷോയിലെ മികച്ച പ്രകടനം തുടങ്ങി വർഷംതോറും പുതിയതായി സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർധന എന്നിവയെല്ലാം വിദ്യാലയത്തിന് പൊതുസമൂഹത്തിൽ കിട്ടുന്ന അംഗീകാരത്തിന് പ്രത്യക്ഷ ഉദാഹരണങ്ങളാണ് .

മികച്ച  പി .ടി .എക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങുന്നു .

ബെസ്റ്റ് പിടിഎ അവാർഡ്

2012- 13 വർഷത്തെ ബെസ്റ്റ് പിടിഎ അവാർഡ് നേടി പ്രൈമറി വിദ്യാലയത്തിൽ വണ്ടൂർ ജില്ലയിൽ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനവും നേടി.സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് സ്കൂളിനെ തേടിയെത്തിയത്.SSA, ഗ്രാമപഞ്ചായത്ത് ,എംഎൽഎ ഫണ്ട് എന്നിവയുടെ പിൻബലത്തിൽ മികച്ച പ്രവർത്തനമാണ് സ്കൂൾ പിടിഎ കാഴ്ചവെച്ചത്.ജനകീയ പങ്കാളിത്തത്തോടെ സ്കൂൾ കെട്ടിടം പണിതു പൂർത്തിയാക്കൽ ,സ്വന്തമായി ബസ് വാങ്ങൽ, കുട്ടികളുടെ  എണ്ണത്തിലുണ്ടായ വർധന മൂലം ഉണ്ടായ അധിക തസ്തികയിലേക്കുള്ള അധ്യാപകരെനിയമിക്കൽ, പച്ചക്കറി കൃഷി വ്യാപന പദ്ധതിയായ കളിവിളതോട്ടം ,സ്കൂൾ കുടുംബങ്ങളുടെ സ്വാശ്രയ സമ്പാദ്യ പദ്ധതി ആയ കൂട്ടിനൊരോമനകുഞ്ഞാട്, രുചിഭേദം ഉച്ചഭക്ഷണ പദ്ധതി, ജില്ലയിലെ ആദ്യ എൽ.പി ജെ.ആർ.സി റെഡ്ക്രോസ് യൂണിറ്റ് തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. അധ്യാപക ദിനത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.ഈ അവാർഡ് തുക ഉപയോഗിച്ച് കുട്ടികളുടെ സർഗാത്മക പ്രകടനങ്ങൾ കാഴ്ച വെക്കുന്നതിനായി സ്റ്റേജ്  നിർമ്മിച്ചു. ഇതു കൂടാതെ 2017- 18 ലും 2019-20 ലും  സബ് ജില്ലയിലെ മികച്ച   പി.ടി.എ ക്കുള്ള അവാർഡ് നമ്മുടെ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. 2017 -18 ലെ അവാർഡ് തുക ഉപയോഗിച്ച് ഓഡിറ്റോറിയത്തിൽ ഫാനുകൾ സജ്ജമാക്കാൻ കഴിഞ്ഞു. 2019- 20 ലെ അവാർഡു തുക ഉപയോഗിച്ച്  അടച്ചുറപ്പുള്ള ടീവി സ്റ്റാൻഡ് നിർമിക്കാൻ കഴിഞ്ഞു.