ജി.ബി.എച്ച്.എസ്.എസ്. അടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38001 (സംവാദം | സംഭാവനകൾ) (history)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അമ്മകണ്ടകരയുടെ പൂർവ്വ കവാടത്തിൽ ,അടൂർ മുനിസിപ്പാലിറ്റിയും പള്ളിക്കൽ പഞ്ചായത്തും പരസ്പരാശ്ലേഷണത്തിൽ അമർന്നിരിക്കുന്ന പടിക്കെട്ടിൽ ,കേരളത്തിലെ പ്രധാന വീഥികളായ എം .സി റോഡും ,കെ .പി റോഡും ഒത്തുചേരുന്ന സംഗമകേന്ദ്രത്തിൽ ഉദയസൂര്യനഭിമുഖമായി തലയുയർത്തി നിൽക്കുകയാണ് ഈ വിദ്യാലയം .1921 ൽ ഇത് ഒരു പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .സ്കൂളിനുള്ള സ്ഥലം ദാനം ചെയ്തത് പുന്തലവീട്ടിൽ ശ്രീ .ആർ മാധവനുണ്ണിത്താൻ എം .എൽ .സി അവർകളായിരുന്നു .

ഉന്നത വിദ്യാഭ്യാസത്തിനും ഉയർന്ന ഉദ്യോഗത്തിനും ഇംഗ്ലീഷ്സ്കൂൾ  ലീവിങ്  സർട്ടിഫിക്കറ്റ് അനുപേക്ഷണീമായിരുന്ന ഒരു കാലഘട്ടത്തിൽ കുന്നത്തൂർ ,മാവേലിക്കര,പത്തനാപുരം ,പത്തനംതിട്ട ,കൊല്ലം താലൂക്കുകളിലെ വിദ്യാർത്ഥികൾക്ക് ഏക ആശ്രയമായിരുന്നത് ഈ സ്കൂളായിരുന്നു .പിന്നീട് മലയാളം ഹയർ ക്ലാസ്സുകൾ കൂടി ഇവിടെ   ആരംഭിച്ചു .സംസ്‌കൃത ഭാഷാ പഠനത്തിനും ഇവിടെ സൗകര്യമുണ്ടായിരുന്നു .എണ്പത്തിയാറു വർഷങ്ങൾക്കുമുൻപ്  ഒരു ഇംഗ്ലീഷ് സ്കൂൾ ആയി ആരംഭിച്ച ഈ പാഠശാല ഇന്ന് മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ ഹയർ സെക്കന്ററി സ്കൂളായി നിലകൊള്ളുന്നു .