ജി.എച്ച്. എസ്.എസ്. കക്കാട്ട്/ഗ്രന്ഥശാല

21:46, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12024 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, , അറബിക്, കന്നട വിഭാഗങ്ങളിലായി ആറായിരത്തോളം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥാലയമാണ് കക്കാട്ട് സ്കൂളിലേത്. ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ക്ലാസ്സ് ലൈബ്രറിയും ഫലപ്രദമായ രീതിയിൽ നടപ്പാക്കി വരുന്നു. ലൈബ്രറിയോടനുബന്ധിച്ച് വലിയ ഒരു വായനാമുറിയും ചിത്രശാല എന്ന പേരിൽ സജ്ജമാക്കിയിട്ടുണ്ട്.കേരളത്തിലെ അറിയപെടുന്ന എല്ലാ എഴുത്തുകാരുടെയും ചിത്രങ്ങൾ ഇവുടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആഴ്ചയിൽ ഓരോ ദിവസം ഓരോ ക്ലാസ്സിനായി അവർക്കിഷ്ടപെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും നല്കുന്നുണ്ട്.

മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം, ദേശാഭിമാനി, മലയാളം, വിദ്യാരംഗം,ബാലരമ,ബാലഭൂമി, കളിക്കുടുക്ക, മനോരമ ഡൈജസ്റ്റ് തുടങ്ങിയ 20-ഓളം ആനുകാലികങ്ങളും മാതൃഭൂമി, മലയാള മനോരമ, ദേശാഭിമാനി, കേരളകൗമുദി, ഇൻഡ്യൻ എക്സ്പ്രസ്സ്, ഹിന്ദു തുടങ്ങിയ ദിനപത്രങ്ങളും ലഭ്യമാണ്. എല്ലാ ദിവസവവും 9.30 മുതൽ ലൈബ്രറി പ്രവർത്തനം ആരംഭിക്കുന്നു. രാവിലെയും ഉച്ചയ്ക്കുും പുസ്തകവിതരണം നടത്തുന്നു.

ഇരുന്ന് വായിക്കാനും റഫറൻസിനുമായി പ്രത്യേക സൗകര്യ ഉണ്ട്.

ഇതോടൊപ്പം ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്