Schoolwiki സംരംഭത്തിൽ നിന്ന്
ചരിത്രം
വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറയില്‍ 1908ല്‍ ഈ വിജ്ഞാനകേന്ദ്രം ജന്മം കൊണ്ടു.Board Hindu Elementary School എന്നായിരുന്നു സ്ഥാപനത്തിന്റെ ആദ്യ നാമം.1922ല്‍ സ്കൂളിന് താല്കാലിക അംഗീകാരം ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളും രണ്ട് അധ്യാപ്കരുമായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്.
11-09-1930ല്‍ ഈ വിദ്യാലയത്തില്‍ ആകെ 55 കുട്ടികള്‍ പഠിച്ചിരുന്നതായി സ്കൂള്‍ രേഖകളില്‍ കാണാന്‍ കഴിയുന്നുണ്ട്.ലഭ്യമായ സ്കൂള്‍ രേഖകള്‍ പ്രകാരം ആദ്യാക്ഷരം കുറിച്ചത് കരിങ്ങാളിപുറത്ത്പെരച്ചന്‍ മകന് രാരിച്ചന്‍ എന്നയാളാണ്.