വി.വി.എം.എച്ച്.എസ്. മാറാക്കര

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
വി.വി.എം.എച്ച്.എസ്. മാറാക്കര
വിലാസം
മാറാക്കര

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Lalkpza



എല്ലാ സ്കൂള്‍ വിക്കി ഉപയോക്താക്കള്‍ക്കും ഞങ്ങളുടെ വിദ്യാലയ താളിലേയ്ക്ക് സ്വാഗതം

ചരിത്രം

1968 ല്‍ ഐ. വി. നമ്പൂതിരി മേനേജരായി സ്ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. തുടങ്ങുമ്പോള്‍ ഏകാധ്യാപക വിദ്യാലയമായിരുന്നു. പി. നാരായണന്‍ എമ്പ്രാന്തിരിയായിരുന്നു പ്രധാന അദ്ധ്യാപകന്‍. ഇപ്പോള്‍ 35 ഡിവിഷനുകളും 60 ഓളം അദ്ധ്യാപകരും ഈ സ്ഥാപനത്തില്‍ ഉണ്ട്. മാറാക്കര പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ്‌. 2009 ല്‍ സ്കൂളിന്റെ സാരധ്യം കരേക്കാട് എഡുക്കേഷണല്‍ & വെല്‍ഫെയര്‍ സൊസൈറ്റി ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന്റെ മുന്നിലായി വലിയ ഒരു കളിസ്ഥലം. കൂടാതെ രണ്ടു ചെറിയ കളിസ്ഥലങ്ങളും ഉണ്ട്. കമ്പ്യൂട്ടര്‍ ലാബ് , ലൈബ്രറി എന്നിവ സ്കൂളിന് മുതല്‍ക്കൂട്ടാകുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കരേക്കാട് എഡുക്കേഷണല്‍ & വെല്‍ഫെയര്‍ സൊസൈറ്റി മാനേജര്‍: ജനാബ് ബഷീര്‍ ചോലയില്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1968-70 പി. നാരായണന്‍ എംബ്രാന്തിരി
1970-78 പി. മാധവന്‍ നമ്പൂതിരി
1978-81 പി. നാരായണന്‍ എംബ്രാന്തിരി
1981-1999 എന്‍. പി. കുമാരന്‍
1999-2001 ‍സി, സി. തോമസ്
2001-2006 പി. എം. നാരായണന്‍ നമ്പൂതിരി
2006-2008 സി. എം. സാവിത്രി
2008-2015 പി. മോഹന്‍ദാസ്
2015 എം.എന്‍.രമണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അബ്ദുള്‍ സമദ് സമദാനി.എം.പി - മുന്‍ എം.പി
  • ഹുസൈന്‍ രണ്ടത്താണി പ്രിന്‍സിപ്പാള്‍ എം.ഇ.എസ് കോളേജ് വളാഞ്ചേരി
  • മധുസൂദനന്‍. വി. മാറാക്കര പഞ്ചായത്ത് പ്രസിഡണ്ട്

വഴികാട്ടി

കാടാമ്പുഴയില്‍ നിന്നും മാറാക്കര വഴി കോട്ടക്കലേയ്ക്കു പോകുന്ന ബസ്സില്‍ കയറി വട്ടപ്പറമ്പില്‍ ഇറങ്ങുക. NH 17 ല്‍ രണ്ടത്താണി ഇറങ്ങി ഓട്ടോയില്‍ സ്ക്കൂളില്‍ എളുപ്പത്തില്‍ എത്താം.

<googlemap version="0.9" lat="10.96575" lon="76.026549" zoom="18">

10.96595, 76.026646, VVMHS MARAKKARA </googlemap>

വിജ്ഞാന ശകലങ്ങള്‍

ഈ കണ്ണിയില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ലേഖനങ്ങള്‍ ചേര്ക്കുക

പുതിയ വാര്‍ത്തകള്‍

‍ഞങ്ങളുടെ സ്ക്കൂള്‍ ഹയര്‍ സെക്കണ്ടറിയായി അപ് ഗ്രേഡ് ചെയ്തു.

  • കുറ്റിപ്പുറം സബ് ജില്ല ശാസ്ത്രമേള ഞങ്ങളുടെ സ്കൂളില്‍ വെച്ച് നടക്കുന്നു - തിയ്യതി : ഡിസംബര്‍ 1,2
  • കുറ്റിപ്പുറം സബ് ജില്ല സ്കൂള്‍ കലോല്‍സവം 2009 10- ഹൈസ്കൂള്‍ വിഭാഗം യുവജനോല്‍സവം ഒന്നാം സ്ഥാനം - വി.വി.എം.എച്ച്.എസ്. മാറാക്കര
  • ഹൈസ്കൂള്‍ വിഭാഗം യുവജനോല്‍സവം, സംസ്ക്യതോല്‍സവം, അറബിക് കലാമേള ഓവറോള്‍ കിരീടം - വി.വി.എം.എച്ച്.എസ്. മാറാക്കര

Contact Us :

      V.V.M.H.S MARAKKARA,
      Marakkara P.O,
      Kadampuzha,
      Malappuram - 676553
      Ph. 0494 2615350
      E mail - vvmhsmailbox@gmail.com