എ.എം.എൽ.പി. സ്കൂൾ പത്തമ്പാട്/ചരിത്രം
നിറയെ മരുത് എന്ന പേര് ലോപിച്ചാണ് നിറമരുതൂർ എന്ന പേര് കൈവന്നത്. നിറമരുതൂർ പഞ്ചായത്തിലെ പത്തംമ്പാട് എന്ന പ്രദേശത്തെ വിദ്യാഭ്യാസപരമായും, സാംസ്കാരികപരമായും ഔന്നിത്യത്തിലെത്തിക്കുന്നതിൽ അനിഷേധ്യമായ പങ്കുവഹിച്ച ജില്ലയിൽ തന്നെ പഴക്കം ചെന്ന സ്കൂളുകളിലൊന്നാണ്. എ എംഎൽപിഎസ് പത്തംമ്പാട്...1951 ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിന് സമൂഹത്തിന് അനുഗുണമാകുന്ന തരത്തിൽ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്.... ഒന്നു മുതൽ നാല് വരെയുള്ള ഈ പ്രൈമറി വിദ്യാലയത്തിൻ്റെ പ്രഥമ മാനേജർ ചാരാത്ത് ബാപ്പുസാഹിബ് സാഹിബായിരുന്നു. ഇന്ന് നിൽക്കുന്ന സ്ഥലത്തിന് 200 മീറ്റർ മാറിയാണ് അന്നത്തെ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. 500 ലേറെ കുട്ടികളും 14 അധ്യാപകരും ഈ സ്ഥാപനത്തിലുണ്ടായിരുന്നു... ഇപ്പോൾ പി.ഫാത്തിമാ ബീവിയാണ് സ്ഥാപനത്തിൻ്റെ മാനേജർ.... കല്ലിങ്ങൽ മൊയ്തീൻ മാസ്റ്റർ എന്ന പൗരപ്രമുഖൻ ദീർഘകാലം ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി സേവനമനുഷ്ഠിക്കുകയും, സ്കൂളിൻ്റെ പുരോഗമനത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത വ്യക്തിയാണ്...