സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hassainarmankada (സംവാദം | സംഭാവനകൾ)

സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്.,കൂനമ്മാവ്

ചരിത്രം
വരാപ്പുഴ കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ കീഴിലുള്ള ഏറ്റവും വലിയ ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.എല്‍.പി.,എച്ച്.എസ്,എച്ച്.എസ്.എസ് ഉള്‍പ്പെടെ ഏകദേശം രണ്ടായിരത്തോളം വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പഠിക്കുന്നു.വരാപ്പുഴ അതിരൂപതയുടെ കീഴില്‍ ജനുവരി 2-)ം തീയതി വി.ഫിലോമിനയുടെ നാമത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം വിദ്യാലയം സ്ഥാപിക്കുകയും ഉണ്ടായി.പ്രസ്തുത വിദ്യാലയം 1895 ല്‍ എച്ച്.എസ്.ആയി അഭിവൃദ്ധി പ്രാപിച്ചു.പ്രസ്തുത എച്ച്.എസ് 1898 ല്‍ എറണാകുളത്തേയ്ക്ക് മാറ്റി ഇന്നത്തെ സെന്റ് ആല്‍ബര്‍ട്ട്സ് എച്ച്.എസ് ആയി രൂപാന്തരപ്പെട്ടു.ഫാദര്‍ സെബാസ്റ്റ്യന്‍ കൊന്നോത്ത് റ്റി,ഒ.സി.ഡി യുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ്.1948 ല്‍ കൂനമ്മാവ് ഇടവകയില്‍ എച്ച്.എസ്. സ്ഥാപിതമായത്. അന്ന് എം.എല്‍ .എ ആയിരുന്ന ശ്രീ അലക്സാണ്ടര്‍ വാകയില്‍ അവര്‍കളുടെ സഹായം നിര്ലോഭം ഇതിനായി ലഭിച്ചിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.നാരായണ പിള്ള ആയിരുന്നു.