ഗവ. എച്ച് എസ് എസ് രാമപുരം/HSS/2020-21 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

14:01, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/HSS/2020-21 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/HSS/2020-21 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രാമപുരം ഗവ. എച്ച് .എസ് .എസ്സ് പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം


അഡ്വ യു പ്രതിഭ എം എൽ എ യുടെ മണ്ഡല ആസ്തിവികസന ഫണ്ടിൽ നിന്നും 82.30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച രാമപുരം ഗവൺമെന്റ് എച്ച് എസ് എസ്സി ന്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 18 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ഓൺലൈനായി നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യ അതിഥിയായിരുന്നു . ധനകാര്യ വകുപ്പ് മന്ത്രി ഡോ. റ്റി. എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും.സ്കൂൾ തലത്തിൽ നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് യു പ്രതിഭ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.അഡ്വക്കേറ്റ് കെ എച് ബാബുജാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി തനൂജ .ഡി .രാജൻ സ്വാഗത പ്രസംഗം നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അംബുജാക്ഷി ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. കെ. ജി .സന്തോഷ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. ജി ഉണ്ണികൃഷ്ണൻ, മുതുകുളം ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്അനുഷ്യ. യു ബ്ലോക്ക് മെമ്പറും മഹിളാ സമാജം സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീമതി. മണി വിശ്വനാഥ് , വാർഡ് മെമ്പർ ആർ. രാജീവ് കുമാർ, എസ്. എം. സി. ചെയർമാൻ ശ്രീ. ഉല്ലാസ് കുമാർ.ആർ, സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ എം എ അലിയാർ, എൽ.സി സെക്രട്ടറി കെജി ശ്രീകണ്ഠൻ, പത്തിയൂർ തെക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബാബു കൊരമ്പള്ളിൽ, ബിജെപി പത്തിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. രാജീവൻ.പി.പുതിയടത്ത് കൃതജ്ഞത നിർവഹിച്ചു.