എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഉള്ള തൊടുപുഴ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കന്ററി സ്കൂൾ വഴിത്തല .
മാനേജ്മെന്റ്
കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. .ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്. വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്.
ചരിത്രം
ശാന്തസുന്ദരമായ വഴിത്തല ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ. 1938 മെയ് 16- തിയതി സെന്റ്.സെബാസ്റ്റ്യ൯സ്.വെ൪ണാകുല൪ മിഡിൽ സ്കൂളിന് തുടക്കം കുറിച്ചു. 1953-ൽ ഹൈസ്കൂൾ ആരംഭിച്ചു.അരനൂറ്റാണ്ടിനുള്ളിൽ 7405 വിദ്യാ൪ത്ഥികള് ഈ ഹൈസ്കൂളിൽ നിന്ന് പഠനം പൂ൪ത്തിയാക്കി. 2000-2001 അദ്ധ്യായനവ൪ഷത്തിൽ ഹയ൪സെക്കണ്ടറി സ്കൂൾ ആരംഭിച്ചു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1079വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. 45 അധ്യാപകരും 10 അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു.പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. യു.പി ഹൈസ്കൂള് വിഭാഗങ്ങളിലായി 48 മുറികളുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയ൪സെക്കണ്ടറിക്കും വെവ്വേറെ കംന്പ്യൂട്ട൪ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ് ബാന്ര് ഇന്ര൪ നെറ്റ് സൗകര്യം ലഭ്യമാണ്.5 മുതൽ 12 വരെയള്ള എല്ല ക്ലാസ്മുറികളും ആധുനിക സൗകര്യങ്ങളോടുകൂടിയ സന്വൂർണ്ണഹൈടെക്ക് വിദ്യാലയമായി.
ആൽബം
-
പരിസ്ഥിതി ദിനം
-
2018-ലെ പ്രതിഭകൾ
-
കളിസ്ഥലം
-
യോഗ
-
ക്ളബ്ഭ് ഉദ്ഘാടനം
-
ഹൈടെക് ഉദ്ഘാടനം
-
ഉച്ചഭക്ഷണപരിപാടി
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
അദ്ധ്യപകദിനം
പാഠ്യേതര പ്രവർത്തനങ്ങൾ
മികവിലേയ്ക്കുളള ചുവടുകൾ
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ് പകർന്നു കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ്.അക്കാദിമകവും ഭൗതികവുമാ മേഖലകളിൽ മുമ്പെങ്ങുമില്ലാത്ത മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.ഇൗ രംഗത്ത് പ്രവർത്തിക്കുന്ന വിവധ ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ ആശയവും ആവേശവും വളർത്തികൊണ്ട് പുതിയ തലങ്ങളിലേയ്ക്ക് വികസിപ്പിക്കുകയാണ്.ഒാരോ വിദ്യാർഥിയുടെയും നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലെയ്ക്കുർത്താൻ സാധിച്ചാലേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണമാകൂ.പഠനപ്രയാസം നേരിടുന്ന ഒാരോ കുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്.ഈ ലക്ഷ്യം മുൻനിർത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളാണ് ശ്രദ്ധ,നവപ്രഭ,മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്... കൂടുതൽ വായനക്ക് ....
മുൻ സാരഥികൾ
എബ്രാഹം മാസ്റ്റര്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത കായികതാരം ഷൈനി വിൽസൺ
പി . റ്റി . എ
സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു.അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും അച്ചടക്കപാലനത്തിലും പി.ടി.എ. കടപ്പെട്ടിരിക്കുന്നു.
എൻഡോവ്മെന്റുകൾ
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് വിവിധ തലങ്ങളിലുള്ള എൻഡോവ്മെന്റുകൾ ഏർപെടുത്തിയിരിക്കുന്നു.കുട്ടികൾകളുടെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്കു പ്രചോദനം നൽകുക എന്നതാണ് എൻഡോവ്മെന്റുകൾ ഏർപെടുത്തിയിരിക്കുന്നതിന്റെ മഹത്തായ ലക്ഷ്യം.സ്കൂൾ വാർഷികാഘോഷങ്ങളിലാണ് എൻഡോവ്മെന്റ് വിതരണം നടത്തി വരുന്നത്.കുട്ടികൾക്കുള്ള പ്രോത്സാഹനം കൂടിയാണ് എൻഡോവ്മെന്റുകൾ.
സ്കൂൾ അസംബ്ലി
എല്ലാ ദിവസവും 9.30 ന് പ്രാർതഥനയോടെ പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.9.45 മുതൽ 3.45 വരെയാണ് പഠനസമയം.ആഴ്ചയിൽ തിങ്കൾ,വ്യാഴം എന്നീ ദിവസങ്ങളിൽ അസംബ്ലി നടത്തുന്നു.വ്യാഴാഴ്ച അസംബ്ലി പൂർണമായും ഇംഗ്ലീഷ് ഭാഷയിൽ നടത്തുന്നു.തുടർന്ന് ഇംഗ്ലീഷ് ന്യൂസും വായിക്കുന്നു.ഇതിലൂടെ ഇംഗ്ലീഷ് ഭാഷയെ പരിപോഷിപ്പിക്കാൻ കഴിയുന്നു.കൂടാതെ എല്ലാ ദിവസവും ചിന്താ വിഷയങ്ങൾ അവതരിപ്പിക്കുന്നു.അസംബ്ലിയിൽ കുട്ടികളുടെ അച്ചടക്കം,ശുചിത്വം,സമയനിഷ്ഠത എന്നിവ കായികധ്യാപകന്റെ നേത്യത്വത്തിൽ നിരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.
ഐ.ഇ .ഡി .സി
ബ്ലോക്ക് റിസോഴ്സ് സെന്റർ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഐ.ഇ .ഡി .സി റിസോഴ്സ് സെന്റർ ഈ സ്കൂളിലും പ്രവർത്തിക്കുന്നു.ശ്രീമതി .മിനി ടീച്ചറിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഏറെ സഹായകമാണ് ഈ പരിശീലനം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും നിസ്വാർത്ഥമായ സേവനങ്ങളും ഈ പരിശീലനത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു.
ഉച്ചക്കഞ്ഞി
പോഷക സമൃദ്ധമായ ഉച്ചക്കഞ്ഞി വിതരണമാണ് നടത്തുന്നത്.സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ലഭിക്കുന്ന പച്ചക്കറികളും ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുന്ന തരത്തിലുളള വിഭവങ്ങൾ വിതരണം ചെയ്യുന്നു..വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.രണ്ട് പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.ദീപ്തി ജോർജ്ജ് ടീച്ചർ ഇതിന്റെ ചുമതല വഹിക്കുന്നു..
സ്കൂൾ ബസ്
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ്
നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
വഴികാട്ടി
{{#multimaps: 9.8851951, 76.6492919| width=800px | zoom=13 }} | |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൊടുപുഴ നഗരത്തിൽ നിന്നും 10 കിലോമീറ്റർ അകലെയായി തൊടുപുഴ - പിറവം റോഡിൽ വഴിത്തല സ്ഥിതിചെയ്യുന്നു.
- കൂത്താട്ടുകുളത്തുനിന്ന് 12 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
- രാമപുരത്തുനിന്ന് 15 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="9.90798" lon="76.778984" width="300" height="300" selector="no"> 9.8851951, 76.6492919, S.S.H.S.S. VAZHITHALA
|