മികച്ച കർഷക വിദ്യാലയ അവാർഡ് 2021-22
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദ്വാരക എ യു പി സ്കൂളിനെത്തേടിയെത്തിയത് അഭിമാനർഹമായ രണ്ട് അംഗീകാരങ്ങൾ. വയനാട് ജില്ല കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2022 ലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമെന്ന ബഹുമതിയോടൊപ്പം മികച്ച കർഷക അധ്യാപക അവാർഡും വിദ്യാലയത്തിലെ അധ്യാപികയായ സിസ്റ്റർ ഡോൺസി. കെ. തോമസിനെ തേടിയെത്തി. കാർഷിക സംസ്കാരത്തിന്റെ ബാലപാഠങ്ങൾ വരും തലമുറയ്ക്ക് പകർന്നേകാൻ വിദ്യാലയം നടത്തി വരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. മഴമറ കൃഷിയിലൂടെ തക്കാളി, കാരറ്റ്, മല്ലിയില, വിവിധയിനം ചീരകൾ, ചൈനീസ് കാബേജ്, ക്വാളിഫ്ലവർ, എന്നിവ കാലങ്ങളായി ജൈവവളം ഉപയോഗിച്ചു വിദ്യാലയവളപ്പിൽ കൃഷി ചെയ്യുകയും വിളവെടുക്കുന്ന പച്ചക്കറികൾ വിദ്യാർത്ഥികൾക്കായുള്ള ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. മികച്ച കർഷക അദ്ധ്യാപക അവാർഡ് നേടിയ സിസ്റ്റർ.ഡോൺസി കെ തോമസിന്റെ നേതൃത്വത്തിൽ ധാരാളം വിദ്യാർത്ഥികൾ കൃഷിപരിപാലനത്തിൽ പങ്കാളികളാകുന്നു.എടവക പഞ്ചായത്ത്, കൃഷിഭവൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ വിദ്യാലയം സന്ദർശിച്ചും കുട്ടികളുമായി അഭിമുഖം നടത്തിയുമാണ് വിജയിയെ പ്രഖ്യാപിച്ചത്. കേവലമൊരു പുരസ്കാരം മാത്രമല്ല ഈ നേട്ടം.. കാർഷികവൃത്തിയോടുള്ള പുതുതലമുറയുടെ താല്പര്യക്കുറവിന്റെ ഈ കാലഘട്ടത്തിൽ ദ്വാരക എ യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വലിയൊരു മാതൃക കൂടിയാണ് സമൂഹത്തിനു നൽകിയത്. പുരസ്കാര നിറവിലായിരിക്കുന്ന വിദ്യാലയത്തിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്റ്റാൻലി സാറിനും പുരസ്കാര ജേതാവായ സിസ്റ്റർ.ഡോൺസി കെ തോമസിനും, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ...