പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മനസ് മണ്ണിനോട് അടിപ്പിച്ചിരുന്ന ഒരു കാലഘട്ടത്തിൽ അറിവിനായി ഒരു സമയം കണ്ടെത്താൻ ശ്രമിക്കാത്ത കാലത്ത്, അതെ 1920-ൽ ഒരു പ്രദേശത്തിന്റ പുരോഗതിക്കായി പുല്ലാ‍ഞ്ഞ്യോട് ദേശത്തെ ജന്മിത്തറവാടായ മല്ലിശ്ശേരി ഇല്ലത്തെ കാരണവർ ഒരു എഴുത്ത പള്ളിക്കൂടം സ്താപിച്ചു. ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകനാണ് കുഞ്ഞുണ്ണി എഴുത്തച്ഛൻ.ഗോവിന്ദവാര്യർ, മലപ്പട്ടം കൃഷ്ണവാര്യർ, പ നാഭൻ നമ്പ്യാർ, നാരായണമാരാർ എന്നിവരും ഈ പള്ളിക്കൂടത്തിൽ അധ്യാപകരായി പ്രവർത്തിച്ചു. 1925 ൽ അംഗീകാരം ലഭിച്ചു. അക്ഷര ലോകത്ത് പുത്തനുണർവേകാൻ ഇന്നും ഈ വിദ്യാലയത്തിനു കഴിയു ന്നു. ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കൊട്ടാരത്തിൽ രാമൻ നായർ ആയിരുന്നു. അന്ന് ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തി ച്ചത്. അറിവിന്റെ വാതായനങ്ങൾ തുറന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം പിന്നീട് ധാരാളം ഗുരുക്കന്മാരാൽ നിറഞ്ഞു നിന്നു. കൃഷ്ണ ചണിക്കർ, ചന്തുമാസ്റ്റർ, നാരായണൻ നമ്പൂതിരി, കുബേരൻ നമ്പൂതിരി, ചാത്തുക്കുട്ടി മാസ്റ്റർ, നാഗൻ നമ്പൂതിരി, നാരായണൻ നായർ, മാധവി ടീച്ചർ, ആർ ശശിധരൻ മാസ്റ്റർ, സദഖത്തുളള മാസ്റ്റർ ഇ വിജയലക്ഷ്മി, കെ അന്നമ്മ എന്നീ ഗുരുക്കന്മാരാൽ സമ്പുഷ്ടമായി ഈ സ്കൂൾ. കൃഷി ജീവിതമാർഗമായി കരുതിയിരുന്ന ഈ ചെറിയ പ്രദേശത്തെ കുഞ്ഞു മന സ്റ്റിലേക്ക് അറിവിൻ മുത്തുകൾ പാകി മുതിർന്നവരുടെ മനസ്സിലേക്ക് ക്കറാൻ ഈ ഗുരുക്കന്മാർക്ക് കഴിഞ്ഞു എന്നത് പരമാർത്ഥം. അതു കൊണ്ടാവാം ഇന്നും ഇവരെ ഓർമ്മിക്കുന്നതും ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതു ഒട്ടും പിറകിലേക്ക് പോകാതെ ഇന്നും ജമനസ്സ് കീഴടക്കി കൊണ്ട് മുന്നേറുകയാണ് ഈ വിദ്യാലയം. അതെ, " നാടിന്റെ സരസ്വതി ക്ഷേത്രം.