ജി യു പി എസ് വഴുതാനം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് പള്ളിപ്പാട് കൊടുന്താറ്റ് എസ.സി കുട്ടികൾക്കായി അനുവദിച്ച ഈ സ്ക്കൂൾ നീണ്ടൂർ കോയിക്കൽ വീട്ടിൽ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് പള്ളിയറ കുടുംബവക സ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ച് തരികയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ അന്നുണ്ടായിരുന്നു . 45 വർഷങ്ങൾക്ക് മുൻപ് പെർമനന്റ് ബിൽഡിംഗ് വന്നു. 1984 ൽ രണ്ട് ആശ്വാസ കേന്ദ്രങ്ങൾ നിലവിൽ വന്നു.2000 ത്തോടു കൂടി സ്ക്കൂളിന് മുൻപിലുള്ള കുളം ജനകീയാസൂത്രണത്തിൽ നികത്തി . 2006 ൽ കംപ്യൂട്ടർ റൂം ഉൾപ്പെട്ട ഒരു കെട്ടിടം ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചു. എൽ.കെ ജി മുതൽ 7വരെ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകൾ സ്ക്കൂളിൽ നടന്നുവരുന്നു. Smart class സംവിധാനം , കലാകായിക പ്രവർത്തങ്ങൾ എന്നിവയിലും കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിവിധ ക്വിസ് മത്സരങ്ങൾ, ഇൻസ്പയർ അവാർഡ്, ഇംഗ്ലീഷഡ്രാമാ ഫെസ്റ്റ് , ശാസ്ത്രമേള എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിരിക്കുന്നു. ലൈബ്രറി ,ലാബ് ,1T ലാബ് എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തങ്ങൾ പഞ്ചായത്തിന്റെ സഹായത്തോടെ നടന്നു വരുന്നു.സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി സ്കൂളിന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് ഹൈടെക് സംവിധാനമുള്ള സ്കൂളായി ആയി വഴുതാനം ഗവൺമെൻറ് യുപിസ്കൂൾ മാറിക്കഴിഞ്ഞു.പ്രീപ്രൈമറി ഉൾപ്പെടെ149 കുട്ടികളാണ് ഇന്ന് സ്കൂളിൽ ഉള്ളത് . എസ് എം സി യുടെയും ജന പ്രതിനിധികളുടെയും പൂർണമായ പിന്തുണ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ലഭിക്കുന്നുണ്ട്.

48 വർഷങ്ങൾക്ക് മുൻപ് പെർമെനെന്റ് ബിൽഡിങ് നഷ്ടപ്പെട്ടപ്പോൾ ഏതാനും ഷെഡ്ഡുകളിൽ നിന്നും ക്ലാസുകൾ അവിടേക്ക് മാറ്റപ്പെട്ടു .1983 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2006 മാർച്ചിൽ ജില്ല പഞ്ചായത്തിൽ നിന്നും 4 മുറികളുള്ള ഒരു കെട്ടിടം പണിതു നൽകുകയുണ്ടായി.1983 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2006 മാർച്ച് ജില്ലാ പഞ്ചായത്തിൽ നിന്നും നാല് മുറികളുള്ള ഒരു കെട്ടിടം പണിതു നൽകുകയുണ്ടായി. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യ ജ്ഞ ത്തിന്റെയജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് ലഭിച്ച രൂപ ഉപയോഗിച്ചുകൊണ്ട് നാല് മുറികളുള്ള ഹൈടെക് സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടവുംഅടുക്കള,സ്റ്റോർ മുറി, ഇവ ഉൾപ്പെട്ട മറ്റൊരു കെട്ടിടവുംലഭിക്കുകയുണ്ടായി.കൂടാതെ  സ്കൂളിന്റെ പടിഞ്ഞാറേ ഹാൾ പുതുക്കിപ്പണിയുകയുംചെയ്തു. വിശാലമായ സ്കൂൾ മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്തു മനോഹരം ആക്കുകയും ചെയ്തു.

2018ലെ വെള്ളപ്പൊക്കത്തിൽ സ്കൂളിലെ മുറികൾക്കുള്ളിൽ ഒന്നര മീറ്റർവെള്ളം കയറി.പറയത്തക്ക നാശനഷ്ടങ്ങളൊന്നും സ്കൂളിന് ഉണ്ടായില്ല. പാട വും വരമ്പും ഒക്കെയായി കിടന്ന സ്കൂളിലേക്കുള്ള വഴികൾ എല്ലാം ഇന്ന് മണ്ണിട്ട് ഉയർത്തി ടാറിട്ട് കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ  ശക്തമായ ഇടപെടൽ മൂലം സ്കൂളിലേക്ക് എത്തുന്ന പ്രധാന വഴികൾ എല്ലാം ഇന്ന് നല്ല യാത്ര സൗകര്യമുള്ള വയായി തീർന്നിട്ടുണ്ട്

2019-20ൽ ssk യിൽ നിന്നു ലഭിച്ച ഫണ്ട് ഉപയോഗിച്ചുകൊണ്ട് ഒരു കെട്ടിടംനവീകരിക്കാൻ കഴിഞ്ഞു.smc, തദ്ദേശ സ്വയംഭരണ സ്ഥാപനം, വിദ്യാലയ വികസന സമിതിഎന്നിവയുടെ പൂർണ്ണമായ പിന്തുണ എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ എണ്ണവും പടിപടിയായി ഉയർന്നുകൊണ്ടിരിക്കുന്നു. കാർഷികഗ്രാമമായ വഴുതാനത്തു സ്ഥിതിചെയ്യുന്നതും പള്ളിപ്പാട് പഞ്ചായത്തിലെ ഏക യുപി സ്കൂളുമായ ഈ വിദ്യാലയമുത്തശ്ശി നിരവധി പ്രഗൽഭ ർക്ക് ജന്മം നൽകി. പലരും അധ്യാപകരായും, മിലിട്ടറി യിലെ ഉന്നത ഉദ്യോഗസ്ഥരായും കേന്ദ്ര-സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ച വരാണ്. വിദേശ മലയാളികളായ  പൂർവ്വ വിദ്യാർത്ഥികളും ധാരാളം ഉണ്ട്. ഇവരിൽ പലരുടേയുംപിന്തുണസ്കൂളിന് ലഭിച്ചു കൊണ്ട് ഇരിക്കുന്നു.