പട്ടുവം യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ പട്ടുവത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് പട്ടുവം യു പി സ്കൂൾ. 1902- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പ്രകൃതിരമണീയമായ പട്ടുവം ഗ്രാമത്തിൽ പുരാതനത്വം കുടികൊള്ളുന്ന ആരാധാലയമായ ശ്രീ പഞ്ചുരുളിക്കാവിന്റെ മുന്നിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചെറുകുന്ന് ഒതയമ്മാടത്ത് ശ്രീ. കൃഷ്ണൻ നമ്പ്യാർ എലിമെന്ററി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പട്ടുവം ഗ്രാമത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ്.സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപിതലക്ഷ്യം. 2002 ൽ ശതാബ്ദിയാഘോഷിച്ച പട്ടുവം യു പി സ്കു്ൾ എന്ന മുത്തശ്ശി 2017 ആകുമ്പോഴേക്കും സുന്ദരിയായ യുവതിയെപ്പോലെ ,മനോഹരമായ രണ്ടുനിലകെട്ടിടമായി തലയുയർത്തി നിൽക്കുന്ന കാഴ്ച എല്ലാവരിലും കൗതുകമുണർത്തുന്നു.ശിശു സൗഹൃദഅന്തരീക്ഷമൊരുക്കി വിദ്യാർത്ഥികളുടെ ഭാവിഭദ്രമാക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഇവിടുത്തെ ശക്തമായ അധ്യാപക-രക്ഷാകർത്തൃസംഘടന. 2002-ൽ വിപുലമായപരിപാടികളോടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു.പുതുതായിപണിത മനോഹരമായ രണ്ടുനില സ്കൂൾ കെട്ടിടം 2017 മാർച്ചിൽ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. Read more
ഭൗതികസൗകര്യങ്ങൾ
മികച്ച കമ്പ്യൂട്ടർ ലാബ്
ലൈബ്രറി റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പ ബസ്സ്റ്റാൻഡിൽ നിന്നും ബസ്/ഓട്ടോ മാർഗം ( 7കിലോമീറ്റർ )
പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗം (8 കിലോമീറ്റർ)