സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്.1978 ൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.ആദ്യ അധ്യാപകനായി സേവനമനുഷ്ടിച്ചത് ശ്രീ.ചെല്ലപ്പൻ മാസ്റ്റർ ആയിരുന്നു.തികച്ചും ജനകീയനായ അദ്ദേഹത്തിന് അധ്യാപകനെന്ന നിലയിൽ ഇവിടെ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിച്ചു.തുടർന്ന് വന്ന ഓരോരുത്തരുടേയും പരിശ്രമഫലമായി വിദ്യാലയം ഇന്ന് മികച്ച നിലവാരത്തിലെത്തി. കാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 100% ST കുട്ടികളാണ് പഠിക്കുന്നത്.ഇവിടെ പ്രധാന അധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരും ഒരു പി ടി സി എം ഉം ഇവിടെ സേവനം അനുഷ്ടിക്കുന്നു.മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ST കോളനിയായ ഗിരിജൻ കോളനിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം എല്ലാ കാര്യത്തിനും കോളനി നിവാസികളുടെ ആശ്രയകേന്ദ്രമാണ്.

ഇന്ന് വണ്ടൂർ സബ് ജില്ലയിലെ പ്രെെമറി സ്കൂളുകളിൽ ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന ഒരു സ്കൂളാ മാറി. അക്കാദമികതലത്തിലും ഭൗതീകസാഹചര്യത്തിലും സാമൂഹിക പങ്കാളിത്തെ കൊണ്ടും നല്ല രീതിയിൽ പ്രവർത്തിച്ച് പോരുന്നു. സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും പൂർവ്വവീദ്യാർത്ഥികളും ഒത്തൊരുമിച്ച് നാടിന്റെ വീടായി വിദ്യാലയത്തെ കാത്ത് സൂക്ഷിക്കുന്നു. വണ്ടൂർ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട് .100% ST കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. കാടിനോട് ചേർന്ന് കിടക്കുന്നു എന്നതാണ് ഈ സ്കൂളുകളിന്റെ മറ്റൊരു പ്രത്യേകത.ചോക്കാട് അങ്ങാടിയിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ ഉള്ളിലാണ് ഈ സുന്ദര വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ടുള്ളതിനാൽ ആദ്യകാലങ്ങളിൽ അധ്യാപകരുടെ അഭാവം സ്കൂൾ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇന്ന് ഇവിടെ നാല് അധ്യാപകരും, ഒരു പി ടി സി എം ഉൾപ്പെടെ അഞ്ച് സ്റ്റാഫ് ഉണ്ട്. മികച്ച ഭൗതീകസാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് ഇത്.