എ.എൽ.പി.എസ് മുണ്ടപ്പാടം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1954-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാറേക്കാട്ടിൽ നാരായണ പണിക്കർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്. 1956-ൽ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. 1957-ൽ പൊറ്റയിൽ അബ്ദുറഹിമാന് സ്കൂൾ ഉൾപ്പെടെയുള്ള സ്ഥലം കൈമാറി. 1997-ൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഭാര്യയായ കെ.വി.കദീജ മാനേജരായി. അടുത്തെങ്ങും വിദ്യാലയങ്ങളോ ഗതാഗത സൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു ചുറ്റുപാടിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. നാനാജാതി മതസ്ഥർ ആണ് ഈ പ്രദേശത്ത് താമസിച്ചിരുന്നത്. ഒന്ന്, രണ്ട് ക്ലാസുകളിലേക്കാണ് പ്രവേശനം നടന്നത്. സ്കൂൾ സ്ഥാപിതമായ അധ്യയന വർഷത്തിൽ ആകെ 62 കുട്ടികൾക്ക് പ്രവേശനം കൊടുത്തു. ആദ്യത്തെ വിദ്യാർത്ഥി ഒടുവൻകണ്ടി രാമൻ മകൻ അപ്പൂട്ടൻ ആണ്. ആദ്യത്തെ ഹെഡ്‍മാസ്റ്റർ ആയ കരുണാകരൻ മാസ്റ്റർ