സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshsskuravilangad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഡോ. കെ.ആർ. നാരായണൻ ഓപ്പൺ സ്റ്റേജ്

ഇൻഡ്യയുടെ മുൻ പ്രസിഡണ്ട് ഡോ. കെ.ആർ. നാരായണന്റെ നാമധേയത്തിൽ നിർമ്മിച്ചിരിക്കുന്ന ഒരു ഓപ്പൺ സ്റ്റേജ് സ്കൂളീന് സ്വന്തം. സ്കൂൾ ശതാബ്ദിയോട് അനുബന്ധിച്ച് ഡോ.കെ.ആർ. നാരായണൻ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഹൈവേയ്ത്ത് സമാന്തരമായി വിശാലമായ മൈതാനത്തിന്റെ മധ്യത്തിലായി ഈ സ്റ്റേജ് സ്ഥിതി ചെയ്യുന്നു.

വോളിബോൾ കോർട്ട്

സ്കൂളിന്റെ മുമ്പിലുള്ള അങ്കണത്തിൽ ഹൈ ടെക് രീതിയൽ നിർമ്മിച്ചിരിക്കുന്ന വോളി ബോൾ കോർട്ട് സ്കൂളിനു സ്വന്തം. ഡോ. ജോസഫ് മലേപ്പറമ്പിൽ ഉദ്ഘാടനം ചെയ്ത ഈ വോളിബോൾ കോർട്ടിൽ ഓൾ കേരള വോളി ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. സ്കൂളിലെ കുട്ടികൾ നിത്യവും ഇവിടെ പരിശീലനം നടത്തുന്നു.

കൊടിമരം

സ്കൂളിന്റെ പ്രധാന അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന കൊടിമരത്തിന് അൻപത് വർഷത്തിലധികം പഴക്കമുണ്ട്. ദേശീയ പ്രധാനമായ ദിനങ്ങളിലും മറ്റു വിശിഷ്ടാവസരങ്ങളിലും ഈ കൊടിമരം ഉപയോഗിക്കുന്നു. സ്കൂളിന് അഴകും ആഭിജാത്യവും പ്രദാനം ചെയ്യാൻ ഈ കൊടിമരം ഉപകരിക്കുന്നു.

ജുബിലി മുന്നോടി കമാനം

സ്കൂളിന്റെ പ്രധാന ആകർഷണങ്ങളി‍ൽ ഒന്നാണ് ഈ ജുബിലി ഗേറ്റ്. സ്റ്റേറ്റ് ഹൈവേയ്ക്ക് അഭിമുഖമായി നിർമ്മിച്ചിരിക്കുന്ന ജൂബിലി ഗേറ്റ് സ്കൂളിന്റെ നാമധേയം പ്രഘോഷിക്കുന്നു. മുൻ ഹെഡ് മാസ്റ്റർ ആയിരുന്ന ഐ.ഡി. ചാക്കോയുടെ നാമധേയത്തിൽ ഉണ്ടായിരുന്ന പഴയ ഗേറ്റ് എം.സി. റോഡ് വികസനത്തിൻറെ ഭാഗമായി പൊളിച്ചുമാറ്റികഴിഞ്ഞപ്പോൾ പുതിയതായി നിർമ്മിച്ചതാണ് ഈ ഗേറ്റ്. മാനേജർ ഡോ. ജോസഫ് തടത്തിൽ പുതിയ ഗേറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗോത്തിക് സ്റ്റൈൽ സ്കൂൾ ബിൽഡിംഗ്

പൗരാണിക രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു സ്കൂൾ കെട്ടിടമാണ് സെന്റ് മേരീസ് ഹൈസ്കൂൾ. സ്തൂപങ്ങൾ, തൂണുകൾ, ആർച്ചുകൾ, കമാനങ്ങൾ, ജനലുകൾ, വാതിലുകൾ, കട്ടിളകൾ, മേൽക്കൂരകൾ എല്ലാം പൗരാണികരീതിയിൽ നിർമ്മിച്ചിരിക്കുന്നു. ശതോത്തരരജതജൂബിലിയോടനുബന്ധിച്ച് പുതിയകെട്ടിടം നിർമ്മിച്ചതും സ്ക്കൂളിന്റെ പൗരാണികത്വം ഒട്ടും നഷ്ടപ്പെടാതെ തന്നെയാണ്. സ്റ്റേറ്റ് ഹൈവേയ്ക് അഭിമുഖമായി സ്കൂൾ കെട്ടിടം നിലകൊളളുന്നു. കേരളത്തിൽ നിന്ന് അങ്ങോളം ഇങ്ങോളം ഉള്ള യാത്രക്കാർക്ക് ഈ സ്കൂൾ ഏറെ ആകർഷണമാണ്. കോട്ടയം സി.എം.എസ്. ഹൈസ്കൂൾ പോലെയുള്ള പൗരാണികത്വം ഈ സ്കൂളിന് ഉണ്ട്. അതിനാൽ ചലച്ചിത്രങ്ങൾക്ക് ലൊക്കേഷൻ ആയി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ഉറവ വറ്റാത്ത കിണർ‌

സ്കൂൾ അങ്കണത്തിന്റെ വടക്കു-പടിഞ്ഞാറ് കോണിൽ ഏതു വേനൽക്കാലത്തും ഉറവ വറ്റാത്ത കിണർ സ്ഥിതി ചെയ്യുന്നു. ദേവമാതാ കോളേജ്, ഹയർ സെക്കണ്ടറി സ്കൂൾ, ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആവശ്യമുള്ള ജലം ഈ കിണറ്റിൽ നിന്നാണ്. ഇന്നുവരെ ഈ കിണർ വറ്റിയിട്ടില്ല. മേൽമൂടി ഇട്ട് ഈ കിണർ ഭദ്രമായി സൂക്ഷിക്കുന്നു.

ചുറ്റുമതിൽ

സ്കൂളിന് അമ്പതു വർഷത്തിലധികം പഴക്കമുള്ള ചുറ്റുമതിൽ ഉണ്ടായിരുന്നു. സ്കൂൾ മൈതാനത്തിൽ ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോൾ കാണികൾ ഈ മതിലിൽ ഇരുന്ന് കാണുമായിരുന്നു. എം.സി. റോഡിന്റെ വികസനത്തിന്റെ ഭാഗമായി ഈ ചുറ്റുമതിലിന്റെ മുൻഭാഗം പൊളിച്ചുമാറ്റി. തുടർന്ന് ഈ ഭാഗം പുനർനിർമ്മിച്ചു. സ്കൂൾ കെട്ടിടത്തിനു ചുററും മതിൽ ഉണ്ട്. ഇത് സ്കൂൾ കോമ്പൗണ്ട് സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നു.

കരിങ്കൽ നിർമ്മിത ബിൽഡിംഗ്

സ്കൂളിന്റെ ഓഫീസും കമ്പ്യൂട്ടർ ലാബും സ്ഥിതി ചെയ്യുന്ന കെട്ടിടം കരിങ്കല്ലിൽ നിർമ്മിതമാണ്. ഇത്തരം ഒരു കെട്ടിടം ചുരുക്കം സ്കൂളുകൾക്കു മാത്രമേ കാണൂ. സ്കൂളിൻറെ സുരക്ഷ‍ിതത്വം ഉറപ്പു വരുത്താൻ ഈ കെട്ടിടം ഉപകരിക്കുന്നു.

മൾട്ടി മീഡിയ എൽ.സി.ഡി. ഹാൾ

കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉപയോഗിക്കാനായി സാങ്കേതികസൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മനോഹരമായ മൾട്ടി മീഡിയ റൂം പ്രവർത്തിക്കുന്നു.എൽ.സി.ഡി. പ്രൊജക്റ്റർ, സ്ക്രീൻ, ടി വി, നെറ്റ് വർക്കിംഗ്, ഇരിപ്പിടസൗകര്യങ്ങൾ എന്നിവ കോർത്തിണക്കി നിർമ്മിച്ചിരിക്കുന്ന മൾട്ടി മീഡിയ റൂം ആധുനികസൗകര്യങ്ങൾ കുട്ടികൾക്ക് മുമ്പിൽ എത്തിക്കുന്നു.

വാഷിംഗ് ഏരിയ

കുട്ടികൾക്ക് മഴയത്തും വെയിലത്തും സസുഖം ഉപയോഗിക്കാവുന്ന വാഷിംഗ് ഏരിയ സ്കൂളിനു സ്വന്തം. 2016-ൽ പുനർ നിർമ്മിച്ചിരിക്കുന്ന വാഷിംഗ് ഏരിയ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയിരിക്കുന്നു.

ഹൈ-ടെക് സ്റ്റാഫ് റൂം

സെന്റ് മേരീസ് ഹൈസ്കളിലെ സ്റ്റാഫ് റും ഹൈടെക് രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വായു സഞ്ചാരമുള്ള വൈ ഫൈ സൗകര്യത്തോടുകൂടിയ വിശാലമായ സ്റ്റാഫ് റൂമിൽ എല്ലാ അദ്ധ്യാപകർക്കും പ്രൈവറ്റ് ലോക്കർ സൗകര്യമുള്ള ഇരുമ്പുമേശകുളും സ്റ്റീൽകസേരകളും ഒരുക്കിയിരിക്കുന്നു.

അഹൂജാ മൈക്ക് സിസ്റ്റം

എല്ലാ ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും ലാബുകളിലും കേൾക്കത്തക്കവിധം സജജീകരിച്ചിരിയ്ക്കുന്ന സ്പീക്കർ സിസ്റ്റം ശ്രീ കെ. ജെ. ജോർജ്ജ് സാർ ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് നടപ്പിലാക്കിയതും ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്നതുമാണ്.

അസംബ്ലി ഗ്രൗണ്ട്

ടൈൽ വിരിച്ചു മനോഹരമാക്കിയിരിയ്ക്കന്ന അസംബ്ലി ഗ്രൗണ്ടും മുകളിൽ പച്ചമേലാപ്പ് വിരിച്ചുനിൽക്കുന്ന മാവുകളും കുട്ടികൾക്ക് അസംബ്ലി സമയത്ത് കുളിർമ്മയേകുന്നു.