പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 23 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ)
പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി
വിലാസം
ഇടപ്പള്ളി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ജില്ലി പി. ജിയോ
അവസാനം തിരുത്തിയത്
23-11-201626064




ചരിത്രം

കൊച്ചി മെട്രോപൊളിറ്റന്‍ സിറ്റിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന തീര്‍ത്ഥാടനകേന്ദ്രമായ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി 31.5.1969 ല്‍ ആരംഭിച്ച വിദ്യാലയമാണ് പയസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍. ആദ്യ മാനേജരായി വെരി.റവ.ഫാ. ആന്റണി പുതുശേരിയും പ്രധാനാധ്യാപികയായി റവ.സി.റെജീസുമാണ്(ആനി.കെ.ജേക്കബ്) സേവനമനുഷ്ഠിച്ചത്.

പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കികൊÊു ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സര്‍ഗ്ഗവാസനകളെ കസ്സെത്താന്‍ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.

സംസ്ഥാനതലത്തില്‍ തന്നെ മികച്ച നേട്ടം കൈവരിക്കുന്ന ഒപ്പന,ഹോക്കി ടീമുകള്‍ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.കമ്പ്യൂട്ടര്‍,സയന്‍സ്,മാത്തമാറ്റിക്‌സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ലാബുകള്‍ ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്.

2009 മാര്‍ച്ചിലെ SSLC പരീക്ഷയില്‍ 238 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടാന്‍ സ്‌ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കല്‍ മാനേജരായ ഈ സ്‌കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയന്‍ (ടി.ഡി.ശാന്ത) ആണ്. 31 ഡിവിഷനുകളിലായി 5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ 1208 വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നൂ.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

   ലൈബ്രറി
   2 കംപ്യൂട്ടര്‍ ലാബ്
   സയന്‍സ് ലാബ്
  സൊഷില്‍ സയന്‍സ് ലാബ്
  മാത് സ് ലാബ്
   സ്മാര്‍ട്ട് റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി. റെജീസ്, സി. ആനീസ്, സി. ലിസി സെബാസ്റ്റ്യന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഫാത്തിമ ജമാല്‍,

വഴികാട്ടി

{{#multimaps:10.020455, 76.308053|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • റോഡില്‍ സ്ഥിതിചെയ്യുന്നു.