വെങ്ങര പ്രിയദർശിനി യു പി സ്ക്കൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ പഴയങ്ങാടി ,മാടായിപ്പാറയുടെ സമീപത്തായി വെങ്ങര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് വെങ്ങര പ്രിയദർശിനി യു.പി സ്കൂൾ. വെങ്ങര പ്രദേശത്തിന്റെ ഭാവി ഗുണപരമായി രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്
ഈ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ യശഃശരീരനായ പി.കോരൻ മാസ്റ്ററുടെ അക്ഷീണമായ പ്രവർത്തന ഫലമായാണ് ഈ വിദ്യാലയം രൂപംകൊണ്ടത്. അക്കാദമിക രംഗത്തും പാഠ്യനുബന്ധ പ്രവർത്തനങ്ങളിലും സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ് വെങ്ങര പ്രിയദർശിനി യു.പി.സ്കൂൾ
ഭൗതികസൗകര്യങ്ങൾ
വിദ്യാലയ ഓഫീസ്, വിശാലമായ ഇരുനില കെട്ടിടത്തിലായി 5 സ്മാർട്ട് ക്ലാസ് റൂമുകൾ , സൗകര്യപ്രദമായ ഓഫീസ് റൂം, സ്റ്റാഫ് റൂം ,ക്ലാസ് മുറിയിലെത്താൻ റാമ്പ് , ഉച്ചഭക്ഷണം തയ്യാറാക്കാൻ വൃത്തിയുള്ള അടുക്കള, പെൺകുട്ടികൾക്ക് 2 ഉം ആൺകുട്ടികൾക്ക് 1 ഉം ഉപയോഗ യോഗ്യമായി ടോയ്ലറ്റുകൾ. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള ടോയ്ലറ്റ്, പൈപ്പിലെ വെള്ളവും കിണറ്റിലെ വെള്ളവും ആവശ്യത്തിന് ഉപയോഗിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി കണക്ഷൻ , ഫാൻ . ടി.വി.രാജേഷ് MLA യുടെ ഫണ്ടിൽ നിന്നും ലഭിച്ച കമ്പ്യൂട്ടർ, Kite നിന്നും ലഭ്യമായ 3 ലാപ്ടോപ്പുകൾ, ഉൾപ്പെടെ വിശാലമായ കമ്പ്യൂട്ടർ ലാബ് .
പാഠ്യേതര പ്രവർത്തനങ്ങൾ
ക്വിസ്, വായനാ മത്സരം, ബാലസഭ , വീടുകൾ സന്ദർശനം, ദിനാപരണങ്ങൾ, ആരോഗ്യ ക്ലാസ്, പഠനയാത്ര, പൂർവ്വ വിദ്യാർത്ഥി സംഗമം, ബോധവൽകരണ ക്ലാസ്, സീഡ്, ഇക്കോ ക്ലബ്, ഗൈഡ്സ്, ഹെൽത്ത് ക്ലബ്, മാത്സ് ക്ലബ്, മറ്റു ക്ലബുകൾ
മാനേജ്‌മെന്റ്
പി.കോരൻ മാസ്റ്റർ പരത്തി രാഹുൽ ശ്രീ.പി.മുരളീധരൻ, ശ്രീമതി പി. മൃദുല , ശ്രീമതി സി.എൻ സുമീറ എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റിയാണ് നിലവിലുള്ളത്
മുൻസാരഥികൾ
പി.കുഞ്ഞിക്കണ്ണൻ, സി.എൻ സുമീറ, വി.ടി.കുഞ്ഞപ്പൻ, കെ.വി.മാലതി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കായിക രംഗത്തെ നിറ സാന്നിദ്ധ്യമായ കുമാരി പ്രിയ, മഞ്ച് സ്റ്റാർ സിംഗറി ലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന ആഷിമ മനോജ്, കൂടാതെ മറ്റു പല മേഘലകളിലും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ അവരുടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചിട്ടുണ്ട്
വഴികാട്ടി
{{#multimaps: 12.040677597186717, 75.24285722381413 | width=600px | zoom=15 }}