ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഗവ: എൽ.പി.എസ്. ഒറ്റപ്പുന്നയിൽ കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികൾക്ക് ഇംഗീഷ് ഭാഷ ലളിതമാക്കുന്നതിനു വേണ്ടി My little words എന്ന പേരിൽ ചെറിയ വാക്കുകൾ നൽകുകയും അതിൽ നിന്ന് ചെറിയ വാചകങ്ങൾ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളും നൽകി വരുന്നു. എല്ലാ ക്ലാസ്സുകളിലും വായന എളുപ്പമാക്കുന്നതിനായി Reading cards നൽകുന്നുണ്ട്. മലയാള ഭാഷയുടെ ശാക്തീകരണത്തിനായി ചിഹ്‌നങ്ങൾ ഉറപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ.വായന , ലേഖനം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ എല്ലാ ദിവസവും രാവിലെ 9.30 മുതൽ 10 മണി വരെ അക്ഷരകളരി എന്ന പേരിൽ നൽകി വരുന്നു. ഗണിതവുമായി ബന്ധപ്പെട്ട് സംഖ്യാ പാക്കേജ്, ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തങ്ങൾ, സംഖ്യാബോധം ഉറപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പ്രായോഗിക പ്രശ്നങ്ങൾ എളുപ്പമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, ഗണിതലാബിലെ വിവിധ പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു. ദിനാചരണങ്ങൾ ആഘോഷിക്കൽ, ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് പ്രോഗ്രാമുകൾ, ലഘു പരീക്ഷണങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ എന്നീ പ്രവർത്തനങ്ങൾ EVS വിഷയവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു