ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 24 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvhs1 (സംവാദം | സംഭാവനകൾ)
ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ
വിലാസം
കോട്ടയം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-11-2016Dvhs1





ചരിത്രം

കുമാരനല്ലൂര്‍ ദേവീ വിലാസം ഹൈസ്ക്കൂള്‍ സ്ഥാപിതമായിട്ട് അറുപത്തിരണ്ട് വര്‍ഷം പിന്നിട്ടു. ഗുരുകുലവിദ്യാഭ്യാസരീതിയില്‍ സംസ്കൃതം, വൈദ്യം, ജോതിഷം, ചിത്രകല, സംഗീതം, ക്ഷേത്രകലകള്‍ തുടങ്ങിയവ അഭ്യസിക്കുന്നതിന്നതിനുള്ള സൗകര്യങ്ങള്‍ കുമാരനല്ലൂര്‍ ക്ഷേത്രത്തെ കേന്ദ്രമാക്കി നടന്നിരുന്നു. 1935 ല്‍ സംസ്കൃത വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്കൂള്‍ ഇവിടെ ആരംഭിക്കുകയു​ണ്ടായി.ബ്രഹ്മചാരികളായ യുവാക്കള്‍ക്കുവേ​ണ്ടി 1081 ല്‍ ആരംഭിച്ച സ്പെഷ്യല്‍ സ്ക്കൂളാണ് കാലാന്തരത്തില്‍ സംസ്കൃത വിദ്യാലയമായി രൂപാന്തരപ്പെട്ടത്. കുമാരനല്ലൂര്‍ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലും ശ്രീ. സി.എന്‍ തുപ്പന്‍ നന്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലും സ്ഥാപിതമായ ഈ വീദ്യാലയത്തില്‍ ശാസ്ത്രിപരീക്ഷയ്ക്കുള്ള പാഠപദ്ധതിയനുസരിച്ചുള്ള അദ്ധ്യയനം നടത്തിയിരുന്നു. 1947-48 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് വരുത്തിയ പരിഷ്ക്കാരം അനുസരിച്ച് ഇത്തരം വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കുകയുണ്ടായി. ഈ അവസരത്തിലാണ് നാടിന്‍റെ ഒരാവശ്യം കൂടിയായിരുന്ന ആധുനിക വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കുന്നതിന് കുമാരനല്ലൂര്‍ ദേവസ്വം മുന്നോട്ട് വന്നത്. അങ്ങനെ 1948 ല്‍ ഇന്നത്തെ ഹൈസ്ക്കൂള്‍ ആരംഭിച്ചു. സ്ക്കൂള്‍ ഭരണത്തിന് ഒരു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും ശ്രീ. സി. എന്‍ തുപ്പന്‍ നന്പൂതിരിപ്പാടിനെ ആയുഷ്ക്കാല മാനേജരായി നിശ്ചയിക്കുകയും ചെയ്തു. കോട്ടയം എന്‍. എസ്സ്.എസ്സ് ഹൈസ്ക്കൂളില്‍ അദ്ധ്യാപകനായിരുന്ന ശ്രീ. കെ. ആര്‍ ചന്ദ്രശേഖര്‍ ആണ് ആദ്യമായി നിയമിതനായ ഹെഡ്മാസ്റ്റര്‍. വളരെ വേഗം നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമായി ഈ സ്ക്കൂള്‍ രൂപാന്തരപ്പെടുകയും ചെയ്തു.ഡി. വി ഹൈസ്ക്കൂളിന്‍റെ ഒരു പോഷകവിദ്യാലയം എന്ന നിലയില്‍ ഒരൂ ലോവര്‍ പ്രൈമറി സ്ക്കൂള്‍ സ്ഥാപിതമായി. ഇന്ന് ഈ പ്രൈമറിസ്ക്കൂള്‍ എല്ലാവിധ സൗകര്യങ്ങളും ഉള്ള വിദ്യാലയമായി ഹൈസ്ക്കൂളിന്‍റെ സമീപത്തായി പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കുമാരനല്ലൂര്‍ ഊരാണ്മ ദേവസ്വം ആണ് ഈ വിദ്യാലയത്തിന്‍റെ ഭരണം നടത്തുന്നത്.

മുന്‍സാരഥികള്‍

മുന്‍സാരഥികള്‍

വഴികാട്ടി

{{#multimaps: 9.62259, 76.52865 | zoom=19 }}