കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5.പരിസ്ഥിതി ദിനം.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി കവിതകളുടെ ആലാപനം, പോസ്റ്റർ രചന,പ്രസംഗം, പതിപ്പു നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഓൺ ലൈനായി സംഘടിപ്പിച്ച പരിപാടിയിൽ വിജയകരമായിരുന്നു.

ജൂൺ 19. വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. വെങ്ങാനൂർ അഷ്ടപദിസ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ Dr.സതീദേവി വിദ്യാരംഗം ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വായനാദിനപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഓൺ ലൈനായി സംഘടിപ്പിച്ച പരിപാടികൾ വിദ്യാരംഗം വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഭൂരിപക്ഷം കുട്ടികളിലേക്കും എത്തിക്കാൻ കഴിഞ്ഞു.മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് എസ് രമേശൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു പരിപാടികൾ ആരംഭിച്ചത്. കഥാകൃത്ത് രാജൻ കരുവാരകുണ്ട് തന്നെ സ്വാധീനിച്ച ഒരു പുസ്തകത്തെ കുട്ടികൾക്കു പരിചയപ്പെടുത്തി. കഥകളി സംഗീതജ്ഞനായ അത്തിപ്പറ്റ രവിമാഷ്(കുണ്ടൂർക്കുന്ന ഹൈസ്കൂൾ അദ്ധ്യാപകൻ) കവിത ആലപിച്ചു.പൂർവ്വ വിദ്യാർത്ഥിയും യുവകഥാകൃത്തുമായ വ്യാസൻ ആശംസകൾ അർപ്പിച്ചു.തുടർന്ന് കുട്ടികൾ വായനാനുഭവങ്ങൾ പങ്കുവെയ്ക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയുംചെയ്തു.

https://www.youtube.com/watch?v=EpYRFooTWmo

ജൂലൈ 5.ബഷീർ ദിനം

ബഷീർ ദിനത്തോടനുബന്ധിച്ച് മുൻപ്രധാനാദ്ധ്യാപകൻ ശ്രീ.രാമനുണ്ണി മാഷ് ബഷീർ അനുസ്മരണപ്രഭാഷണം നടത്തി.https://www.youtube.com/watch?v=y-HbwVmNnNQ

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും ഭൂദാനപ്രസ്ഥാനത്തിൻ്റെ പ്രവർത്തകനും ആയിരുന്ന ശ്രീ .രാധാകൃഷ്ണമേനോൻ്റെ മകളും ആയ ശ്രീമതി.ഗീതാഞ്ജലി ടീച്ചർ (സേവാമന്ദിരം ബേസിക് ട്രെയിനിംഗ് സ്കൂൾ രാമനാട്ടുകര,മുൻ അദ്ധ്യാപിക) സ്വാതന്ത്ര്യദിന സന്ദേശം നൽകി.തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

https://www.youtube.com/watch?v=S2S40dqivnM

ഓണം

കോവിഡ് കാലത്ത് ആഘോഷങ്ങളില്ലാതെ വീട്ടിൽ കഴിഞ്ഞു കൂടുന്ന വിദ്യാർത്ഥികൾക്ക് മാനസികോല്ലാസം ലക്ഷ്യമാക്കി ഓണത്തോടനുബന്ധിച്ച് സ്കൂളിലെ മലയാളം അദ്ധ്യാപികമാർ മുൻകൈയെടുത്ത് ഗൂഗിൾ മീറ്റു വഴി നാടൻ പാട്ടു ശില്പശാല സംഘടിപ്പിച്ചു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടത്തക്കവിധത്തിൽ സ്ക്രീൻ റിക്കോർഡു ചെയ്തു .https://www.youtube.com/watch?v=6IfftbYKpyc