എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19676-wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

"ആരാധനാലയങ്ങൾ അല്ല വിദ്യാലയങ്ങളാണ് നാടിന് ആവശ്യം " എന്നും "വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക " തുടങ്ങിയ ശ്രീനാരായണഗുരുവിന്റെ ആഹ്വാനത്തെ കാട്ടുപറമ്പിൽ നാരായണൻ മാസ്റ്റർ പ്രാവർത്തികമാക്കിയതാണ് ഈ വിദ്യാലയം. തൻ്റെ നാടിന്റെ നന്മയ്ക്കായി നാശോന്മുഖമായ തന്റെ കുടുംബ ക്ഷേത്രത്തിന്റെ കല്ലും മറ്റും ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ വിദ്യാലയം. 1935 ൽ ഗവ: അംഗീകാരം ലഭിച്ചു. ഏറെക്കാലം ഏകാധ്യാപക വിദ്യാലയമായി തുടർന്നു. പടിപടിയായി ഉയർന്ന് 1973 ൽ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. താനൂർ മുൻസിപ്പാലിറ്റിയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണ്. നാരായണൻ മാസ്റ്ററുടെ മേൽനോട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസ പുരോഗതിയിലേക്ക് എത്തി. താനൂർ സബ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമായി മാറി. നാരായണൻ മാസ്റ്റർ റിട്ടയർ ചെയ്തതിനുശേഷം ശ്രീ കെ എൻ ആനന്ദൻ മാസ്റ്റർ സ്കൂളിലെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. വളരെയധികം ദീർഘവീക്ഷണത്തോടെ കൂടി അദ്ദേഹം പ്രവർത്തിച്ചു. ശാസ്ത്രമേളയിൽ തുടർച്ചയായി ഒന്നാംസ്ഥാനത്തെത്തിയത് ഇക്കാലത്താണ്. വിദ്യാഭ്യാസ സമ്മേളനം, കവിയരങ്ങ്, ശാസ്ത്ര പ്രദർശനം തുടങ്ങി ധാരാളം പ്രവർത്തനങ്ങളിലൂടെ ആനന്ദൻ മാസ്റ്ററുടെ കാലഘട്ടം സുവർണകാലഘട്ടമായി മാറി.

ശ്രീ.ജനചന്ദ്രൻ മാസ്റ്റർ ചുമതലയേറ്റശേഷം വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ സ്കൂൾ പുരോഗതിയിലേക്ക് നടന്നുനീങ്ങുകയാണ് ചെയ്തത്.

2010 ൽ ശ്രീ.സുഖദൻ മാസ്റ്റർ പ്രധാനാധ്യാപകനായതോടെയാണ് സ്കൂളിന്റെ മുഖഛായ തന്നെ മാറിയത്. വൈവിധ്യമാർന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ പ്രശസ്തമായി. 2020ൽ സുഖദൻ മാസ്റ്റർ സർവ്വീസിൽ നിന്നും വിരമിക്കുമ്പോൾ വിപുലമായ ഇന്റഗ്രേറ്റഡ് ലാബ് സമ്മാനിച്ചാണ് സ്കൂളിന്റെ പടിയിറങ്ങിയത്.