'ചരിത്രവഴികളിലൂടെ

കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരത്ത്, കുടക് ഗിരി നിരകളുടെ നിഴലില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുകുടിയേറ്റ ഗ്രാമമാണ് പൈസക്കരി. സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച, വിദ്യാഭ്യാസത്തിലൂടെ മാത്രമേ കരഗതമാകൂ എന്ന് ബോദ്യമുണ്ടായിരുന്ന കുടിയേറ്റ പിതാക്കന്മാര്‍ പളളിയും പളളിക്കൂടവും സ്വായത്തമാക്കാനാണ് പ്രഥമത ശ്രമിച്ചത്.സംഘടിത കുടിയേറ്റം ആരംഭിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ് 1952 -ല്‍ പ്രൈമറി സ്ക്കൂളിനുവേണ്ട അംഗീകാരം നേടി പ്രവര്‍ത്തനം തുടങ്ങി.ഇതിനായി അന്നത്തെ ജനത അനുഭവിച്ച ക്ലേശങ്ങള്‍ വിവരണാതീതമാണ്. അപ്പോഴും ഹൈസ്ക്കുള്‍ വിദ്യാഭ്യാസം വിദൂരസ്വപ്നമായി അവശേഷിച്ചു.

വളരെ ചുരുക്കം കുട്ടികള്‍ തളിപ്പറമ്പിലും പേരാവൂരിലും പോയി പഠനം നടത്തി. 1952- ല്‍ ചെമ്പേരിയില്‍ ഹൈസ്ക്കുള്‍ അനുവദിച്ചുകിട്ടിയതോടെ അല്പം ആശ്വാസമായി. പക്ഷെ ഇവിടെ നിന്ന് ചെമ്പരിയില്‍ പോയി വരാന്‍ 25 കിലോമീറ്ററോളം നടക്കേണ്ടിയിരുന്നു. 1962-ല്‍ പയ്യാവൂരില്‍ ഹൈസ്ക്കുള്‍ അനുവദിച്ചെങ്കിലും അവിടെ പ്രവേശനം കിട്ടാന്‍ പ്രയാസം നേരിട്ടു. അതിനാല്‍ തന്നെ ബഹുഭൂരിപക്ഷത്തിന്റേയും വിദ്യാഭ്യാസം പ്രൈമറിതലത്തില്‍ തന്നെ അവസാനിച്ചു.

ഹൈസ്ക്കുളിനു വേണ്ടിയുളള അര്‍ത്ഥപൂര്‍ണ്ണമായ ശ്രമം തുടങ്ങുന്നത് 1967 -ലാണ് .അപക്ഷകളും നിവേദനങ്ങളുമായി വര്‍ഷങ്ങള്‍ കടന്ന് പോയി. 1971 -ല്‍ ഹൈസ്ക്കൂള്‍ അനുവദിക്കാനുളള എല്ലാ സാഹചര്യവും ഒത്തുവന്നതാണ്. നിര്‍ഭാഗ്യവശാല്‍ അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കഴിഞ്ഞില്ല. ഈ കാലയളവില്‍ ഹൈസ്ക്കുളിന് കെട്ടിടം പോലും നിര്‍മ്മിക്കപ്പെട്ടിരുന്നു. 1975 -ല്‍ സര്‍ക്കാര്‍ വീണ്ടും എയിഡഡ് സ്ക്കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അന്നത്തെ വികാരി ഫാദര്‍ അബ്രഹാം പൊരുന്നോലിയു‍ടെ നേതൃത്വത്തില്‍ വീണ്ടും ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദന്‍ നമ്പ്യാര്‍ എം . എല്‍ . എ സജീവമായി ഇടപെട്ടതിനെ തുടര്‍ന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാര്‍ .സെബാസ്റ്റ്യന്‍ വള്ളോപ്പളളി നിര്‍വഹിച്ചു. ബഹുമാന്യനായ ഫാദര്‍ അബ്രഹാം പൊരുന്നോലിയുടെ അധ്യക്ഷതയില്‍ 14 – 06 – 1976 -ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍വച്ച് ശ്രീ. സി . പി ഗോവിന്ദന്‍ നമ്പ്യാര്‍ ഭദ്രദീപം കൊളുത്തി ദേവമാതാ ഹൈസ്ക്കുള്‍ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷന്‍ നേടിയത്. 136 കുട്ടികളായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്.

നിലവിലുളള അദ്ധ്യാപകര്‍

* ശ്രീ. ജോണി തോമസ് * ശ്രീമതി . ബ്രജിറ്റ് ടി . ഇ
* ശ്രീ. പയസ് യൂ. ജെ * ശ്രീ. തോമസ് കെ. എ
* ശ്രിമതി . ജാന്‍സി പി. ജോര്‍ജ്ജ് * ശ്രീമതി .മോളിക്കുട്ടി മാത്യു
* ശ്ര . രാജു പി . സെബാസ്റ്റ്യന്‍ * ശ്രമതി . സോഫിയാമ്മ ജോസഫ്
1ശ്രിമതി . ഡെയ്സി ജോസഫ് ‍* ശ്രീമതി . ബീന അഗസ്റ്റ്യന്‍
* ശ്രി. ജെയ് ന്‍ വി ആന്റണി * മായ . കെ . ജോര്‍ജ്
* ശ്രീ . ബനോയി സെബാസ്റ്റ്യന്‍ * ശ്രിമതി . മജി മാത്യു

വഴി തെളിച്ചവര്‍

1974-1980 ഫാ. അബ്രാഹം പൊരുന്നോലി (സ്ഥാപക മാനേജര്‍)
1980-1981 ഫാ. ജോണ്‍ നിലക്കപ്പളളി
1981 - 85 ഫാ.മാത്യു മുതിരചിന്തിയില്‍
1985 - 88 ഫാ. ജോര്‍ജ്ജ് തെക്കുംചരി
1988 - 91 ഫാ. സെബാസ്റ്റ്യന്‍ പുളിക്കല്‍
1991 - 93 ഫാ. കുര്യാക്കോസ് കവളക്കാട്ട്
1993 - 95 ഫാ.ജോസഫ് മാമ്പളളിക്കുന്നേല്‍
1995- 98 ഫാ. ജോര്‍ജ്ജ് എളുക്കുന്നേല്‍
1998 - 05 ഫാ. ജോണ്‍ മുല്ലക്കര
2005 - 10 ഫാ. ആന്റണി പുരയിടം
2010 - 12 ഫാ. മാണി ആട്ടേല്‍
20112-- - ഫാ. തോമസ് മേല്‍വട്ടം

വിഭവസമാഹരണം

സ്ക്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനും അനുബന്ധ ചെലവുള്‍ക്കും വേണ്ട വിഭവസമാഹരണം ഒരു യജ്ഞം തന്നെയായിരുന്നു. വളരെയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്.വലിയ സാമ്പത്തിക ശേഷിയൊന്നും ഇല്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്. നിശ്ചയധാര്‍ഷ്ട്യമുളള ഒരു ജനതയുടെ ഉദാരമനസ്സും കായികശേഷിയും മാത്രമായിരുന്നു കൈമുതല്‍. 15- 12 – 1975 ന് തറ നിരപ്പാക്കുന്നതിനുളള പണി ആരംഭിച്ചു. ഓരോ കുടുഃബത്തിനും 15 പണി വീതം നിശ്ചയിച്ചു. പൊതുപ്പിരിവിനായി കമ്മറ്റി അംഗങ്ങള്‍ വീടുവീടാന്തരം നിരവധി തവണ കയറിയിറങ്ങി. പണമായും ഉത്പന്നങ്ങളായും അത്യാവശ്യത്തിനുളള തുക സമ്പാദിക്കുകയായിരുന്നു - വിധവയുടെ കൊച്ചുകാശുപോലെ , വന്‍തോതിലുളള സഹായം ഒരിടത്തുനിന്നും ലഭിച്ചില്ല . 1976 ജൂണ്‍ 14 ന് ശ്രീ ജേക്കബ്ബ് അബ്രാഹം മാരിപ്പുറം , ടീച്ചര്‍ ഇന്‍ ചാര്‍ജായും ശ്രീമതി കെ . എം ബ്രിജീത്ത, ശ്രീമതി ടി . എം മേരി എന്നിവര്‍ സഹാദ്ധ്യപകരായും സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു മാസത്തിന് ശേഷം പ്രഥമ പ്രധാനാദ്ധ്യപകനായി ശ്രീ . സി. ഡി തോമസ് നിയമിതനായി. ഒരു വര്‍ഷത്തെ സേവനത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ ജേക്കബ്ബ് അബ്രാഹം തന്നെ പ്രധാനാദ്ധ്യപകന്റെ ചുമതല ഏറ്റെടുത്തു. ഈ നില അടുത്ത 6 വര്‍ഷക്കാലം തുടര്‍ന്നു . സെന്റ് . മേരീസ് യൂ. പി . സ്ക്കൂള്‍ പ്രധാനാദ്ധ്യാപക നായിരുന്ന ശ്രി . എം . എസ് തോമസ് ഹൈസ്ക്കൂള്‍ ഹെഡ് മാസ്റ്ററായി നിയമിതനായി. 1983 മുതല്‍ 16 വര്‍ഷം ഈ സ്ക്കൂളിന്റെ സാരഥ്യം വഹിച്ച അദ്ദേഹം 33-03- 1999 – ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. - സ്മരണാഞ്ജലി - ഈ സ്ക്കൂളില്‍ ഉറുദ്ദു അദ്ധ്യപികയായിരുന്ന ശ്രീമതി . പി. എം ഫിലോമിന സര്‍വീസിലായിരിക്കേ 15-10- 1992 -ല്‍ മരണമടയുകയണ്ടായി. കായികാദ്ധ്യാപകനായിരുന്ന ശ്രി . കെ .വി ജോസഫ് 23-06-1994 നമ്മോട് വിട ചൊല്ലി. അവരുടെ സ്മരണയ്ക്ക് മുന്‍പില്‍ ശിരസ്സ് നമിക്കുന്നു. പൈസക്കരി കുടിയേറ്റ ഗ്രാമത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക സ്വാധീനമാണ് ദേവമാതാ ഹൈസ്ക്കൂളിനുളളത്. രാജ്യത്തിന് അകത്തും പുറത്തും നിരവധി മേഖലകളില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന വ്യക്തികളെ സൃഷ്ടിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു. രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന നിരവധി സാങ്കേതിക വിദഗ്ദര്‍ ഈ വിദ്ധ്യലയത്തിന്റെ മക്കളായുണ്ട്. എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍ , വ്യവസായ പ്രമുഖര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി ഒട്ടനവധി പേര്‍ ഈ ഗണത്തില്‍ പെടുന്നു. സ്ക്കൂളിന്റ സവ്വദോത്മഖമായ പൂരോഗതിയില്‍ ഉത്സുകരായ ഇവര്‍ നല്കന്ന പിന്‍തുണ പ്രത്യകം എടുത്തു പറയേണ്ടതാണ്. കമ്പ്യൂട്ടര്‍ ലാബ് , സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവയുടെ നിര്‍മാണത്തില്‍ ഇവര്‍ കാണിച്ച സഹകരണം സ്തുത്യര്‍ഹമാണ്.

"https://schoolwiki.in/index.php?title=ഫലകം:ചരിത്രവഴികളിലൂടെ&oldid=125050" എന്ന താളിൽനിന്ന് ശേഖരിച്ചത്