ഗവ. എൽ പി എസ് ആലുംമൂട്/ചരിത്രം

23:31, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43465 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിൽ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലാണ് ആലുംമൂട് ഗവ. എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂൾ 1927-ൽ ഒരു സ്വകാര്യ വ്യക്തിയായിരുന്നു സ്ഥാപിച്ചത്. ലഭ്യമായ രേഖകളിൽ നിന്നും ഈ സ്കൂളിന് 80 വർഷത്തിലധികം പഴക്കം ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞു. പള്ളിപ്പുറം തോന്നൽ ക്ഷേത്രത്തിനടുത്തായി ഒരു ഓലഷെഡിലായിരുന്നു ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. 'എൽ.പി. ഗേൾസ്‌ സ്കൂൾ പള്ളിപ്പുറം' എന്നായിരുന്നു സ്കൂളിൻറെ ആദ്യത്തെ പേരെങ്കിലും ആൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു. തുടർന്ൻ ജി.എൽ. പി.എസ് പള്ളിപ്പുറം ആലുംമൂട്ടിൽ 50 സെൻറ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഒരു ഓലഷെഡിലായിരുന്നു തുടക്കം.


1959 കാലയളവിൽ 5- ാം ക്ലാസ് പ്രവർത്തിച്ചിരുന്നതായി രേഖകളിൽ കാണുന്നു. തുടർന്ൻ സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും ചെയ്തു. 1965 കാലയളവിൽ വിദ്യാർഥികളുടെ എണ്ണക്കൂടുതൽ കാരണം ഷിഫ്റ്റ്‌ സമ്പ്രദായം നിലവിൽ വന്നു.ശ്രീ.എൻ.കുമാരൻ നായർ ആദ്യ പ്രഥമാധ്യാപകൻ,കെ.തങ്കമ്മ ആദ്യ വിദ്യാർഥിനിയുമായിരുന്നു. 1994 ഏപ്രിൽ വരെയും ഈ സ്കൂളിൻറെ നാമം എൽ.പി. ജി.എസ് പള്ളിപ്പുറം എന്നായിരുന്നു. 1994 മേയിൽ ജി.എൽ.പി.എസ് ആലുംമൂട് , കണിയാപുരം എന്ൻ പുനർനാമകരണം ചെയ്യപ്പെട്ടു.