ഗവ. എൽ പി സ്കൂൾ, മുഹമ്മ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കൊല്ലവർഷം 1092 മിഥുനമാസം 29-ാം തീയതി അതായത് ക്രിസ്തുവർഷം 1917 ജൂലായ് 14-ാം തീയതി ആണ് ഈ സ്കൂൾ സമാരംഭിച്ചത്. കർഷകനായിരുന്ന കുമാരന്റെ മകൻ കെ.കെ മാധവനാണ് ആദ്യത്തെ വിദ്യാർത്ഥി . അന്നുണ്ടായിരുന്ന ക്രിസ്ത്യൻ കപ്പോളയോട് ചേർന്നാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇക്കാരണംകൊണ്ടു തന്നെ ഇന്നു കപ്പോള സ്കൂൾ എന്നറിയപ്പെടുന്നു. മുഹമ്മ, കഞ്ഞിക്കുഴി, മണ്ണഞ്ചേരി, പഞ്ചായത്തുകൾ ഉൾപ്പെട്ട പെരുന്തുരുത്ത്, ചാരമംഗലം എന്നീ കരകളിലെ ജനങ്ങൾക്ക് പ്രൈമറി വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ സ്കൂൾ സ്ഥാപിക്കപെട്ടത്. രാജഭരണം നിലനിന്നിരുന്ന കാലഘട്ടമായിരുന്നു. സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ ഉച്ച നീചത്വം ജനങ്ങൾ അനുഭവിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും സാമൂഹിക പരിഷ്ക്കർത്താക്കളുടെയും പ്രവർത്തനത്തിന്റെ സ്വാധീനം ഏറി വന്നിരുന്ന കാലഘട്ടമായിരുന്നു. അന്നു നിലവിലുണ്ടായിരുന്ന കുടിപ്പള്ളിക്കുടങ്ങളിലെ ആശാൻമാരുടെയും കപ്പേളയുടെയും നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. ആദ്യത്തെ ഹെഡ് മാസ്റ്റർ പാമ്പാടി സ്വദേശിയായ എബ്രഹാം സാർ ആയിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം ചീരപ്പൻ ചിറയിൽ രാമപ്പണിക്കരുടെ നേതൃത്വത്തിൽ സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥാനത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഹെഡ് മാസ്റ്റർ അഗസ്റ്റിൻ സാർ ആയിരുന്നു. ആദ്യ കാലത്ത് ഓലമേഞ്ഞ ഒരു ഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്. ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ ചെങ്കല്ലു കൊണ്ടുള്ള അടിത്തറയുള്ള കെട്ടിടമായി. അരഭിത്തിയും ഓല കൊണ്ടുള്ള മേൽക്കൂരയുമായിരുന്നു. തൊള്ളായിരത്തി അൻപതുകളിലാണ് ഓടിട്ട കെട്ടിടമായത്.
................................
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :