എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി-സ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ നാമധേയത്തിൽ 1976 - ലാണ് ഈ വിദ്യാലയംപ്രവർത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തിൽ ആശാൻസ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്.

2014 - 2015 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി UPGRADE ചെയ്തു . ബയോളജി സയൻസ് ആണ് ആദ്യമായി അനുവദിച്ച COURSE . തുടർന്ന് 2015 - 2016 'ൽ കമ്പ്യൂട്ടർ കൊമേഴ്‌സ് ' ഉം അനുവദിച്ചു .

പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുരികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടർ ലാബും സ്മാർട്ട്ക്ലാസ്സ് റൂമും പ്രവർത്തിക്കുന്നു

മഹാകവി കുമാരനാശാൻ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്‌മെന്റ്.

ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ മകനും ഈ സ്‌കൂളിലെ പൂർവ വിദ്യാർഥിയും ആയ ബിനു തച്ചടി ആയിരുന്നു 2015 ജൂൺ മുതൽ 2017 ഏപ്രിൽ വരെ സ്കൂളിന്റെ മാനേജർ.

ആശാൻ സ്മാരക സംഘം പ്രെസിഡെന്റ് ആയ ശ്രീ . ഇടശേരി രവിയാണ് 2017 -2018 അധ്യയന വർഷം മുതൽ സ്കൂളിന്റെ മാനേജർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1976-1996 ശ്രീമതി. എൻ.കെ സരോജിനി അമ്മ

1996-2008 ശ്രീ. പി ആർ. സുരേന്ദ്രൻ

2008-2009 ശ്രീ. പി എസ്സ്‍. സുരേന്ദ്രൻ

2009-2010 എം. സന്തോഷ് കുമാരി

2010-2013 ശ്രീ അമ്പികാകുമാരി

2013 മെയ് ശ്രീ. വി.രാജശേഖരൻ പിള്ള

2013 - മുതൽ ശ്രീ. എം എം ജ്യോതി തുടരുന്നു


Map