ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ
ചരിത്രം
കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ആളൂർ ഗ്രാമം കുന്നുകുളം സമതലപ്രദ്ദേശങ്ങളും ചേർന്ന താരതതമ്യേന ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്. ആളൂർ,താഴേക്കാട്,കല്ലേറ്റുംകര എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന ആളൂർ ഗ്രാമപഞ്ചായത്ത് ഇരിഞ്ഞാലക്കുട നിയമസഭാ മണ്ഡലത്തിലും,തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 210 മീറ്റർ ഉയരത്തിൽ 34.39 ച.കി.മീ. വിസ്തൃതിയോടെ ചാലക്കുടി മുനിസിപ്പാലിറ്റിക്കും കൊടകര, മുരിയാട്, വേളൂക്കര, പുത്തൻചിറ, മാള പഞ്ചായത്തുകൾക്കും നടുവിലായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. ആലുകൾ ധാരാളമുള്ള പ്രദേശമായതിനാലും, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാലും ഈ പ്രദേശത്തിന് ആലൂർ എന്ന പേര് വന്നു. പിന്നീട് സംസാരഭാഷയിൽ ആളൂർ എന്ന് വിളിച്ചുപോന്നുവെന്നാണ് സ്ഥലനാമ ഗവേഷകരുടെ നിഗമനം. ആളൂർ ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ തെക്കുഭാഗത്തായി ആളൂർ - മാള റോഡിന് സമീപം തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രം ഈ നാടിന്റെ ചരിത്രം തന്നെയാണ്. കൂടുതൽ വായിക്കുക.
മാനേജ് മെന്റ്
അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്
-
2017-18 അധ്യയന വർഷത്തിലെ അധ്യാപകരും അനധ്യാപകരും
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| sl.no | Name | FROM | TO |
|---|---|---|---|
| 1 | T T VAREED | 2-6-1942 | 31-3-1976 |
| 2 | V K JOSEPH | 1-4-1976 | 31-3-1980 |
| 3 | T T JOSEPH | 1-4-1980 | 31-3-1981 |
| 4 | T L JOSEPH | 1-4-1981 | |
| 5 | V A SUBRAN | 31-3-1991 | |
| 6 | K I JOSE | 1-4-1991 | 31-31993 |
| 7 | V A LEELA | 1-4-1993 | 31-3-1997 |
| 8 | S J VAZHAPPILLY | 1-4-1997 | 31-5-1997 |
| 9 | E V PAUL | 01-06-1997 | 31-03-1998 |
| 10 | T P ANNIE | 01-04-1998 | 31-03-2000 |
| 11 | RAJESWARY | 01-04-2000 | 30-04-2002 |
| 12 | HELAN GEORGEENA JOSE | 01-05-2002 | 31-07-2003 |
| 13 | P J KOCHUMARY | 01-08-2003 | 31-03-2007 |
| 14 | V J ANNIE | 01-04-2007 | 31-03-2009 |
| 15 | A K REETHA | 01-04-2009 | 31-03- 2011 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ
- ജൂൺ 1 പ്രവേശനോത്സവം
- പതിവിലും വിപരീതമായി ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് അധ്യനവർഷം ആരംഭിച്ചു രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് സ്കൂൾ അസ്സംബ്ലി നടത്തി. പ്രിൻസിപ്പാൾ ലൈസൻ ടി ജെ ,എച്ച് എം ജൂലിൻ ജോസഫ് എന്നിവർ സംസാരിച്ചു .പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദപരമായ അധ്യനവർഷാരംഭമായിരുന്നു ഈ വർഷത്തേത് കൂടുതൽ വായിക്കുക
2020-2021 നേർക്കാഴ്ച
-
AJMAL V B
-
ADITHYA P ANEESH
-
Gangalakshmi P S
-
Gourinandana A A
-
Hridhya M V
-
Sinan Lenin5B
-
Jeena Jibin
വഴികാട്ടി
- NH 47 കൊടകരയിൽ നിന്നും 5 കിലോമീറ്റർ ദൂരം മാള ഭാഗത്തേക്ക് പിന്നിട്ടാൽ സ്കൂൾ എത്തുകയായി.
- ചാലക്കുടി- ഇരിഞ്ഞാലക്കുട റൂട്ടിൽ മാള വഴിയിൽ നിന്നും മാള റൂട്ടിലേക്ക് ഒരു കിലോമീറ്റർ പിന്നിട്ടാൽ സ്കൂൾ എത്തുകയായി.
{{#multimaps:10.322118,76.286965|zoom=10}}
