ജി.എം.എൽ.പി.എസ്. പന്തലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമികം

കുട്ടികളുടെ അക്കാദമിക കാര്യത്തിൽ അതീവ ശ്രദ്ധ നൽകുന്ന നമ്മുടെ വിദ്യാലയത്തിൽ ഓരോ ആഴ്ചയിലും എസ് ആർ ജി യോഗങ്ങൾ ചേർന്ന് പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും പോരായ്മകൾ ചർച്ച ചെയ്ത് പരിഹാര പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്തുവരുന്നു.

വിജയസ്പർശം പരിപാടിയുടെ ഭാഗമായി കുട്ടികളെ പഠനനിലവാരത്തിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകൾ ആക്കുകയും ഓരോ വിഭാഗത്തിനും അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകി വരികയും ചെയ്യുന്നു.

എൽ എസ് എസ് പരീക്ഷക്കായി കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്. ഒന്ന് രണ്ട് ക്ലാസുകളിലെ ചരിത്രപുസ്തകം സംയുക്ത ഡയറി പ്രവർത്തനങ്ങൾ ക്ലാസുകളിൽ കാര്യക്ഷമമായി നടന്നുവരുന്നു. ഭാഷോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഭംഗിയായി എല്ലാ വർഷവും നടന്ന് വരുന്നു.