ജി.എൽ.പി.എസ് അക്കരക്കുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48502 (സംവാദം | സംഭാവനകൾ) (ചരിത്രം വിഷയം ച‍ുര‍ുക്കി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1954 മ‍ുതൽ അക്കരക്ക‍ുളം മേഖലയിൽ അറിവിന്റെ വെള്ളി വെളിച്ചം സർക്കാർ സ്ക‍ൂളാണ് ജി.എൽ.പി.എസ്.അക്കരക്ക‍ുളം. മലബാർ ‍ഡിസ്ട്രിക്റ്റ് ബോർഡിന‍ു കീഴിൽ

ത‍ുവ്വ‍ൂരിൽ പ്രവർത്തിച്ചിര‍ുന്ന ഗവ: മാപ്പിള എൽ.പി.സ്ക‍ൂളാണ് 1954 ൽ ഗവ:എൽ.പി. സ്ക‍ൂളെന്ന പേരിൽ അക്കരക്ക‍ുളത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത്.ഇതിന‍ു മ‍ുൻകൈ എട‍ുത്തത്

അന്നത്തെ ജ‍ൂനിയർ ഡെപ്യ‍ൂട്ടി ഇൻസ്പെക്ടർ ശ്രീ കബീർ ശ്രീ ആല‍ുങ്ങൽ ഗോവിന്ദൻ ക‍ുട്ടി മാസ്റ്റർ ത‍ുടങ്ങിയവരാണ്.അതിന‍ുവേണ്ട സ്ഥലവ‍ും കെട്ടിടവ‍ും നാമമാത്ര വാടകയ്ക്ക് നൽകി സഹകരിച്ചത് ശ്രീ തെക്കേതിൽ മൊയ്തീൻ ക‍ുട്ടിയ‍ും.

അക്കാലത്ത് 1 മ‍ുതൽ 5 വരെ ക്ലാസ്സ‍ുകൾ ഉണ്ടായിര‍ുന്ന‍ു.

അര ന‍ൂറ്റാണ്ട‍ു കാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിര‍ുന്ന ഈ വിദ്യാലയം 2006 മ‍ുതൽ

പ‍ൂർണമായ‍ും സർക്കാർ കെട്ടിടത്തിലേയ്ക്ക് മാറി. ഡി.പി.ഇ.പി, എസ്.എസ്,.എ, എം.എൽ.എ, എം.പി, ഗ്രാമ പഞ്ചായത്ത് ത‍ുടങ്ങിയ സംവിധാനങ്ങള‍ുടെ

പിൻത‍ുണയോടെ ഭൗതികസൗകര്യങ്ങളിൽ ഒര‍ുപാട് പ‍ുരോഗതി ഉണ്ടായിട്ട‍ുണ്ട്.

ഇപ്പോൾ ഒത‍‍ുക്കവ‍ും ഭംഗിയ‍ുമ‍ുണ്ട് അക്കരക്ക‍ുളം ഗവ: എൽ.പി.സ്ക‍ൂളിന്.

2006 മ‍ുതലാണ് ഇവിടെ പ്രീ പ്രൈമറി വിഭാഗം ത‍ുടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിൽ ഭൗതികരംഗത്തെന്ന പോലെ അക്കാദമിക രംഗത്ത‍ും ഒട്ടേറെ പ‍ുരോഗതി കൈവരിക്ക‍‍ുവാൻ സാധിച്ചിട്ട‍ുണ്ട്. ഈ പ‍ുരോഗതിയിലേയ്ക്ക് നയിക്ക‍ുവാൻ ഇവിട‍ുത്തെ അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ ഭാരവാഹികൾ, ജനപ്രതിനിധികൾ,

പ‍ൂർവ്വവിദ്യാർത്ഥികൾ, നല്ലവരായ നാട്ട‍ുകാർ എന്നിവര‍ുടെ പങ്ക് സ്ത‍ുത്യർഹമാണ്.

വര‍ും നാള‍ുകളില‍ും സ്ക‍ൂളിന്റെ സമഗ്രപ‍ുരോഗതിയ്ക്ക് ഇവര‍ുടെയെല്ലാം സഹായസഹകരണങ്ങൾ ഉണ്ടാവ‍ുമെന്ന് പ്രതീക്ഷിക്ക‍ുന്ന‍ു.