ജി.വിഎച്ച്.എസ്.എസ്. വേങ്ങര /വിദ്യാരംഗം കലാസാഹിത്യവേദി

12:23, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

| വിദ്യാരംഗം കലാ സാഹിത്യവേദിയുടെ കീഴിൽ വായനാ മത്സരം നടന്നു

വിദ്യാരംഗം ഉദ്ഘാടനം തിരക്കഥാ ശിൽപശാല



വേങ്ങര നിയോജകമണ്ഡലം ലഹരി വിരുദ്ധക്ലബ്ബിന്റെ ഉദ്ഘാടനം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു. സ്കൂൾ N.S.S.യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി എന്നിവ നടത്തുകയുണ്ടായി. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിവിരുദ്ധഗാനങ്ങൾ, കഥാപ്രസംഗം എന്നിവയുമുണ്ടായിരുന്നു.
ലഹരിവസ്തുക്കളുടെ ഉപയോഗം നാൾക്കുനാൾ കൂടിവരുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സിരകളിൽ ലഹരിനിറച്ച് നിസ്സംഗതയോടെ അലസഗമനം നടത്തുന്ന ഒരു പുതുതലമുറ ഇവിടെ പിറന്നുകഴിഞ്ഞിരിക്കുന്നു. കുടുംബത്തിനും സമൂഹത്തിനും വേണ്ടി ഏറ്റവും പ്രയോജനപ്രദവും ക്രിയാത്മകവും പ്രവർത്തിക്കാൻ കഴിവുള്ള ചെറുപ്പക്കാർമുതൽ സ്കൂൾകുട്ടികൾ വരെ ഇതിന്റെ പിടിയിലകപ്പെട്ടിരിക്കുന്നു. വിദ്യാലയപരിസരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും വിൽക്കപ്പെടുന്ന ലഹരിവസ്തുക്കൾ ഒരു തലമുറയുടെ തന്നെ നാശത്തിനു കാരണമാകുന്നു എന്ന സത്യം ലാഭക്കണ്ണുകൾ മാത്രമുള്ള കച്ചവടക്കാർ മനസ്സിലാക്കുന്നില്ല. സ്കൂളിന്റെ പിന്നാമ്പുറങ്ങളിൽ കൂട്ടുകാരുടെയും മറ്റും പ്രേരണ,ിയിൽ തുടങ്ങിവെക്കുന്ന ദുശ്ശീലങ്ങൾ ജീവിതകാലം മുഴുവൻ അവരെ പിന്തുടർന്നുകൊണ്ടിരിക്കും. ഒരിക്കൽ പെട്ടുപോയാൽ കൂടുതൽ ആണ്ടുപോകുന്ന ചതുപ്പിലാണ് എത്തുന്നതെന്ന് അവരറിയുന്നില്ല സ്വയം തീർക്കുന്ന ഇത്തരം ചതുപ്പിൽപെട്ട് ജീവിതം നഷ്ടപ്പെട്ട എത്രയെത്ര കൗമാരങ്ങൾ ... യൗവ്വനങ്ങൾ ... ! പ്രിയപ്പെട്ടവരെ... തിരിച്ചറിവുണ്ടാകേണ്ട സമയമായി. നാടിന്റെ സ്പന്ദനങ്ങളാകേണ്ട... രാഷ്ട്രത്തിന്റെ പ്രതീക്ഷകളാകേണ്ട .... നമ്മൾ ഒരു സിഗററ്റുകുറ്റിയിൽ എരിഞ്ഞു തീരേണ്ടവരല്ല പാൻമസാലയിൽ നശിപ്പിക്കപ്പെടേണ്ടവരല്ല ഒരു സിറിഞ്ചിനാൽ ഇഞ്ചിഞ്ചായി മരിക്കേണ്ടവരുമല്ല .. മറിച്ച് ലക്ഷ്യബോധമുള്ള ഒരു തലമുറയായി ഈ രാജ്യത്തെ നയിക്കേണ്ടവരാണ്. ഒരു തലമുറയാകെ കാർന്നുതിന്നുന്ന ലഹരി എന്ന വിപത്തിനെ വേരോടെ പിഴുതെറിയാൻ നമ്മളാൽ കഴിയുന്നത് ചെയ്യാൻ എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക് കഴിയട്ടെ എന്നാശിച്ചുകൊണ്ട് നിർത്തട്ടെ
ലഹരിവിരുദ്ധ പ്രതിജ്ഞ

ചാന്ദ്രദിനം

ചാന്ദ്രദിനം

ഇന്നത്തെ ചിന്താവിഷയം
അവതരിപ്പിക്കുന്നത് അനുശ്രീ 6ബി
ഭൂമി... അനന്തകോടി വർഷങ്ങൾക്ക് മുൻപ് മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചത്തിൽ ജൻമം കൊണ്ടവൾ കോടാനുകോടി വർഷങ്ങൾ തിളച്ചുമറിഞ്ഞ് സ്വന്തം ഹൃദയം വജ്രത്തേക്കാൾ കഠിനമാക്കിയവൾ , പിന്നീടെപ്പോഴോ അവളുടെ ശരീരത്തിലേക്ക് മഴതത്തുള്ളികളുടെ നിലക്കാത്ത പ്രവാഹം.... ! തണുത്തുറഞ്ഞ് ... സൗരയൂഥത്തിന്റെ മാനസപുത്രിയായി .... അവൾ യാത്ര തുടരുമ്പോൾ ..... അവൾക്ക് കിട്ടി ഒരു കൂട്ടുകാരനെ .... സുസ്മേര വദനനായി ... തന്നിലെ നന്മ അവളിലേക്ക് ചൊരിഞ്ഞ് ..അവളുടെ വിനീത ദാസനായി... അവളെ വലം വെച്ച് അവൻ നിലം കൊണ്ടു.... ചന്ദ്രൻ
സംവത്സരങ്ങൾ കടന്നുപോയി, ..സമുദ്ര ജലത്തിലെവിടെയോ ജീവന്റെ മുകുളങ്ങൾ.. ജീവബിന്ദുക്കൾ കരയിലേക്ക് ....
പരിണാമത്തിന്റെ ശതകോടി വർഷങ്ങൾ .... രൂപ പരിമാണത്തിന്റെ ഘട്ടങ്ങൾ മനുഷ്യനിലെത്തുന്നു... കാലചക്രത്തിന്റെ കറക്കത്തിൽ ആദിമനുഷ്യൻ ആധുനിക മനുഷ്യനായി അവൻ ജൻമം തന്ന അമ്മയെ മറന്നു....
അവളുടെ ചിത്രപടകഞ്ചുകം ചീന്തിയെറിഞ്ഞു,.. മുണ്ഡിതശിരസ്കയായി സൗരയൂഥപ്പെരുവഴിയിലൂടെ അവൾ ഇന്നും അലയുന്നു.
മനുഷ്യൻ.. അവളുടെ ഓമനപുത്രൻ അവന്റെ കരാള ഹസ്തങ്ങൾ കൊണ്ട് അവളുടെ ചലനങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. അവന്റെ ക്രൂരനേത്രങ്ങൾ ചന്ദ്രനിലേക്കും .......?
1969 ജൂലൈ 21 ന് മനുഷ്യന്റെ കാല്പാദങ്ങൾ ചന്ദ്രനിലുമെത്തി .... മാനവരാശിയുടെ എന്നെന്നത്തേയും സ്വപ്നം എന്നതിനെ വിശേഷിക്കപ്പെട്ടു...! പിന്നീട് എത്രയെത്ര പര്യവേഷണങ്ങൾ ഒടുവിൽ ഇന്ത്യയുടെ ചന്ദ്രയാൻ അവിടെ ജലആംസ്ട്രോങ്ങിന്റെ പാദങ്ങൾ ചന്ദ്രനിൽ പതിഞ്ഞദിനം ഭാവിയിൽ ഒരു പക്ഷെ മനുഷ്യൻ മറ്റൊരു വാസസ്ഥലമാക്കി ചന്ദ്രനെ മാറ്റിയേക്കാം.
പെറ്റമ്മയെ ഇല്ലാതാക്കുന്നതുപോലെ അവന്റെ ക്രൂരവിനോദങ്ങളുടെ തടവറയിലേക്ക് ചന്ദ്രനെ വലിച്ചിഴക്കില്ലെന്ന് നമുക്കാശിക്കാം.

|

[1] ഇന്നത്തെ ചിന്താവിഷയം പേജിനായി മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക