എം.എസ്.എച്ച്.എസ്. എസ്.മൈനാഗപ്പള്ളി/ഐ.ടി. ക്ലബ്ബ്.
ആമുഖം
പ്രവര്‍ത്തനങ്ങള്‍
ഐ.ടി. ക്ലബ് ഭാരവാഹികള്‍
കൊളാഷ് മത്സരം
സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം
ചിത്രങ്ങള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങള്‍
| സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം ഉദ്ഘാടനം |
സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം ഒഡാസിറ്റി ഉപയോഗിച്ചുള്ള ശബ്ദ റിക്കോര്‍ഡിംഗ് പരിശീലനം |
രാമചന്ദ്രവിലാസം പദ്ധതി താള്. രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന് പദ്ധതിയില്‍ പങ്കാളികളാകുന്ന സ്ക്കൂളുകളുടെ ലിസ്റ്റ് |
|---|---|---|
രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്
അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീര്‍ഘ നാളുകളായി പുസ്തക രൂപത്തില്‍ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികളാണ് ഡിജിറ്റല്‍ ലോകത്തെത്തിക്കുന്ന പദ്ധതിയില്‍ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാന്‍ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പ ശാലയില്‍ തുടക്കമായി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍.
വിക്കി ഗ്രന്ഥശാലയിലെ രാമചന്ദ്രവിലാസം മഹാകാവ്യം പദ്ധതിത്താള്‍ [[1]]
-
ഡിജിറ്റലൈസേഷന്‍പദ്ധതിയുടെ ഉദ്ഘാടനം സ്ക്കൂള് ഹെഡ്മാസ്റ്റര് ശ്രീ.സുധാകരന് നിര്‍വ്വഹിക്കുന്നു
-
ഡിജിറ്റലൈസേഷന്‍പദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാര്‍
സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം
"രാമന് വന്ദിച്ചു തേരേറി രമാനയനനന്ദിതന്‍
ശത്രുവേ വേഗമടലില്‍ കൊല്ലുമാമാര്‍ഗ്ഗണാന്ന്വിതന്‍"
(ഇരുപതാം സര്‍ഗം :ശ്ലോകം 40)
ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ
- തങ്ങളാലായത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാർ - മാത്സ് ബ്ലോഗ്
- അഴകത്ത് പത്മനാഭക്കുറുപ്പിന്റെ മഹാകാവ്യത്തിന് വിദ്യാർഥി കൂട്ടായ്മയിൽ ഡിജിറ്റലൈസേഷൻ - (മംഗളം)
- Malayalam Epic in Digital Form - The Hindu
- അഴകത്തിന്റെ കാവ്യാഴക് ഇനി ഡിജിറ്റൽ ലോകത്തും - (ദേശാഭിമാനി )
- 'രാമചന്ദ്രവിലാസ'ത്തിന് ഡിജിറ്റൽ പുനർജനി - (മാധ്യമം)
- ആദ്യമഹാകാവ്യമായ 'രാമചന്ദ്രവിലാസം' ഡിജിറ്റലായി - (മലയാള മനോരമ)
- രാമചന്ദ്രവിലാസം മഹാകാവ്യം ഡിജിറ്റലായി പുനർജനിക്കുന്നു - (ജനയുഗം)
- അഴകത്ത് പത്മനാഭക്കുറുപ്പിന്റെ 'രാമചന്ദ്രവിലാസം' ഡിജിറ്റൽ രൂപത്തിൽ പുനർജ്ജനിക്കുന്നു - (കേരളകൗമുദി)
- മഹാകാവ്യ വീണ്ടെടുപ്പ് : രാമചന്ദ്രവിലാസം ഡിജിറ്റൽവൽക്കരണം പുരോഗമിക്കുന്നു. - (ഇന്ത്യാ ടുഡേ)
- രാമചന്ദ്രവിലാസത്തിന് ഡിജിറ്റൽ പുനർജനി - (ദേശാഭിമാനി:അക്ഷരമുറ്റം)
- ഫേസ്ബുക്ക് ആല്ബത്തിലേക്കുള്ള കണ്ണി
രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി
മൈനാഗപ്പള്ളി മിലാദിഷരീഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഐ റ്റി ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള ഐ സി റ്റി ബോധവല്‍ക്കരണ പരിപാടി സ്കൂല് ഐ റ്റി ലാബില്‍ സെപ്റ്റംബര്‍13 ന് നടന്നു. പി റ്റി എ പ്രസിഡന്റ്റ് അദ്ധ്യക്ഷം വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബോധവല്‍ക്കരണ പരിപാടി ഉത്ഘാടനം ചെയ്തു. ഉത്ഘാടന സമ്മേളനത്തില്‍ റസീം(X .A)സ്വാഗതം ആശംസിച്ചു. സ്കൂള്‍ പ്രധമാദ്ധ്യാപിക ശ്രീ . എസ്. ലളിത ടീച്ചര്‍ പ്രോഗ്രാമിനെകുറിച്ചു വിശദീകരിച്ചു.പി റ്റി എ വൈസ് പ്രസിഡന്റ്റ്, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജി തോമസ്സ് സര്, എന്നിവര്‍ ബോധവല്‍ക്കരണ പരിപാടിയെകുറിച്ച് ആശംസാ പ്രസംഗം നടത്തി.ഐ റ്റി ക്ലാസ്സ് ജോ.സെക്രട്ടറി ശ്രീ ഷാനവാസ്. (IX A)എല്ലാവര്ക്കും നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടനത്തിന് ശേഷം ഐ സി റ്റി ബോധവല്‍ക്കരണ പ്രസന്റേഷന് അവതരിപ്പിച്ചു.ശ്രീ.ഷാജി തോമസ്സ് സര് (എസ് ഐ റ്റി സി) ശ്രീ പി .വി അജയന് (ജെ എസ് ഐ റ്റി സി) എന്നിവര്‍ നേത്യത്വം നല്കി. ഐറ്റി റിസോഴ്സു്കള്: ശ്രീ. എസ്. സഞ്ജീവ് കുമാര്‍, ശ്രീ. എബി പാപ്പച്ചന്. ശ്രീ. എബി ജോണ്‍, ശ്രീ . ബൈജു, ശ്രീ. ജയപ്രകാശ്, ശ്രീമതി. ബീന, ശ്രീമതി. ആലീസ് കോശി, ശ്രീമതി . ഡി. മിനി, ശ്രീമതി. ഷൈന, ശ്രീമതി. സക്കീന. ശ്രീമതി. ഷാഹിദ. ശ്രീമതി. മലീഹബീവി എന്നീ അദ്ധ്യാപകര്‍ വിവിധ വിഷയങ്ങളിലെ ഐ റ്റി റിസോഴ്സുകളെകുറിച്ചു രക്ഷിതാക്കള്‍ക്ക് പരിചയപ്പെടുത്തി.ഐ റ്റി ക്ലബ്ബിലെ അംഗങ്ങളെയും പരിചയപ്പെടുത്തി.ശ്രീ. റസീം (X. A) ഐറ്റി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരണം നടത്തി.അവധിക്കാലത്ത് ലഭിച്ച ക്ലാസ്സുകളെകുറിച്ചും ആനിമേഷന്‍ ക്ലാസ്സുകളെകുറിച്ചും വിവരണം നടത്തി.
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം
സൈബര്‍ സുരക്ഷ കുട്ടികള്‍ക്ക് - സെമിനാര്‍
ഐ.ടി. മേള.
ഉപസംഹാരം