ജി.എം.യു.പി.സ്കൂൾ കക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി.അന്ന് തന്നെ 5-)o തരം മുതൽ ക്ലാസുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ 70 ആൺകുട്ടികളും 31 പെൺകുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്.പ്രഥമ ഹെഡ് മാസ്റ്റർ ചെറിയ അഹമ്മദ് കുട്ടി മാസ്റ്ററും ആദ്യ വിദ്യാർഥി കുതിരവട്ടത്ത് അബ്ദുള്ളക്കുട്ടിയും,വിദ്യാർഥിനി ചോലയിൽ ആച്ചുവും ആയിരുന്നു. ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ 1925 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,കക്കാട് എന്നാ പേരിലും കേരളപ്പിറവിക്കു ശേഷം കക്കാട് ജി.എം.യു.പി.സ്കൂൾ എന്നായും രൂപപ്പെട്ടു.