എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പപനങ്ങാടി ഉപജില്ലയിലെ കളിയാട്ടമുക്ക് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കളിയാട്ടമുക്ക് എ എം എൽ പി സ്കൂൾ.കളിയാട്ടമുക്ക് എ എം. എൽ. പി സ്കൂൾ 1923 നവംബർ ഒന്നിന് കളിയാട്ടമുക്ക് മദ്രസ കെട്ടിടത്തിലായിരുന്നു ആരംഭം കുറി ച്ചത്. പരേതനായ ആലി മാസ്റ്ററുടെ പിതാവ് പി. പി മമ്മൂട്ടിയായിരുന്നു വിദ്യാലയ ത്തിന്റെ സ്ഥാപകൻ മദ്രസ (ഓത്തുപള്ളിക്കൂടം) എന്ന സങ്കൽപ്പത്തിൽ തുടങ്ങിയ തിനാൽ അധ്യാപകർ മൊല്ലാക്കമാരായിരുന്നു. മദ്രസയിൽ വെച്ച് മതപഠനവും സ്കൂൾ പ്രവർത്തനവും ഒരുമിച്ച് പോകുന്നതിനുള്ള അസൗകര്യം കാരണം സ്കൂളിന് പ്രത്യേക കെട്ടിടം ആവശ്യമാണെന്നുള്ള പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ നാട്ടു കാരുടെ നിസ്സീമമായ സഹകരണത്തോടെ എ .എം .എൽ .പി സ്കൂൾ കളിയാട്ടമുക്ക് എന്ന പേരിൽ വിദ്യാലയം പ്രവർത്തിച്ചു തുടങ്ങി. ധർമ്മിഷ്ഠനും സാമൂഹ്യ പ്രവർത്ത കനുമായ പി.പി.മൊയ്തു ഹാജിയുടെ അക്കാലത്തെ സേവനം ഏറെ സ്മരണീയം.

1923 കാലഘട്ടത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ നടന്നിരുന്നതും ആവ ശ്യമുള്ള അധ്യാപകരെ നിയമിച്ചിരുന്നതും ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശ പ്രകാരമായി രുന്നു. ഡി. ഒ ടി കുഞ്ഞിപോക്കർ സാഹിബ് ഡെപ്യൂട്ടി ഇൻസ്പക്ടർ എന്ന നില യിൽ ചെയ്തു കൊടുത്ത സേവനം ഇവിടെ സ്മരണീയമാണ്.ആദരണീയനായ കുറുപ്പ് മാസ്റ്റർ , മുഹമ്മദലി മാസ്റ്റർ, നാരായണൻ മാസ്റ്റർ , ആലി മാസ്റ്റർ, പരീദ് കുട്ടി മാസ്റ്റർ, രഘുനാഥൻ മാസ്റ്റർ, ആലി മാസ്റ്റർ, പുരുഷോത്തമൻ മാസ്റ്റർ, കാർത്ത്യാ യനി ടീച്ചർ , വിജയകുമാരി അമ്മ ടീച്ചർ എന്നിവർ വിവിധ കാലഘട്ടത്തിലെ പ്രധാനാ ധ്യാപകാരായിരുന്നു. ആലി മാസ്റ്റർ സ്കൂളിന്റെ മാനേജർ എന്ന നിലയിലും സേവനം അനുഷ്ഠിച്ചിരുന്നു.ആലി മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ പുത്രൻ പി. പി. മുഹമ്മദ് ഹാജി മാനേജരാവുകയും സ്കൂൾ വൈദ്യുതീകരിക്കുകയും പുതിയ ഓഫീസ് പണിയുകയും ഉൾപ്പെടെയുള്ള ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആലി മാസ്റ്ററുടെ സ്മര ണാർത്ഥം സ്കൂളിലെ നിർധനരായ കുട്ടികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നുണ്ട്. പല കാലങ്ങളിലായി നിലവിൽ വന്ന നാല് കെട്ടിടങ്ങളിലായി 450 ഓളം കുട്ടികൾ പഠിക്കുന്നു. 18 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നുണ്ട്.