ഗവ എൽ പി എസ് തലനാടു്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsthalanad32225 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിൽ നിന്നും ശിക്ഷണം നേടിയ അനേകം വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധങ്ങളായ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ഈ അധ്യയന വർഷവും കലാകായിക പ്രവൃത്തി പരിചയ മേളകളിലും പഠനപ്രവർത്തനങ്ങളിലും വിവിധങ്ങളായ മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത് തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചു.

സ്കൂളിന്റെ സംരക്ഷണം പ്രതീകാല്മമ്മായീ

സ്കൂളിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് തലനാട് ഗ്രാമപഞ്ചായത്തിന്റെ പരിപൂർണ്ണ സഹകരണവും പിന്തുണയും ലഭിച്ചു വരുന്നു. വിദ്യാഭ്യാസ വകുപ്പ്, S S A സ്കൂൾ സംരക്ഷണ സമിതി' SMC 'PTA ,M P T A തുടങ്ങിയ സമിതികളും ഉച്ചഭക്ഷണക്കമ്മിറ്റിയും വിദ്യാലയ പ്രവർത്തനങ്ങൾക്ക് സജീവമായി പിന്തുണ നല്കുന്നു. ഇല്ലിക്കൻ സ് ചാരിറ്റബിൾ സൊസൈറ്റി, തലനാട് വായനശാല' യംഗ് ചലഞ്ചേഴ്സ് ക്ലബ്ബ് എന്നിവയുടെ സഹായ സഹകരണങ്ങളും വിദ്യാലയത്തിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ലഭിക്കുന്നു.

സമീപത്തുള്ള അംഗീകാരമില്ലാത്തതും ഉള്ളതുമായ വിദ്യാലയങ്ങൾ വാഹനങ്ങളും അനാവശ്യ സൗജന്യങ്ങളും നല്കി പ്രദേശത്തെ കുട്ടികളെ ആകർഷിക്കുന്നതിനാൽ മികച്ച ഭൗതിക സൗകര്യങ്ങളും അധ്യാപകരും ലഭ്യമായിട്ടും വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറഞ്ഞ് നിലനില്പിനായുള്ള സമരത്തിലാണ് ഈ വിദ്യാലയം ഇന്ന്.