ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 28 ഓഗസ്റ്റ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpsmattathur (സംവാദം | സംഭാവനകൾ)


ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ
[[Image:|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം --1912
സ്കൂള്‍ കോഡ് 19820
സ്ഥലം ഒതുക്കുങ്ങല്‍
സ്കൂള്‍ വിലാസം ഒതുക്കുങ്ങല്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676528
സ്കൂള്‍ ഫോണ്‍
സ്കൂള്‍ ഇമെയില്‍ gmlpsmattathur@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര

വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല തിരൂര്‍
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 107
പെണ്‍ കുട്ടികളുടെ എണ്ണം 109
വിദ്യാര്‍ത്ഥികളുടെ എണ്ണം 216
അദ്ധ്യാപകരുടെ എണ്ണം 8
പ്രധാന അദ്ധ്യാപകന്‍ പി.അബ്ദുള്ള
പി.ടി.ഏ. പ്രസിഡണ്ട് റ്റി അക്ബറലി
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
28/ 08/ 2011 ന് Gmlpsmattathur
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന മറ്റത്തൂര്‍ ജി എം എല്‍ പി സ്‌കൂള്‍ ഇന്നു 100 വയസ്സ് പിന്നിട്ടു.

ചരിത്രം

ജി എം എല്‍ പി സ്‌കൂള്‍ മറ്റത്തൂര്‍-ഒതുക്കുങ്ങല്‍ മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമായിരുന്നു ഒതുക്കുങ്ങല്‍ ഈ നാടിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിലെ വളര്‍ച്ചയില്‍ അതുല്യമായ പങ്ക് വഹിച്ച ഒരു സ്ഥാപനമാണ് മറ്റത്തൂര്‍ ജി എം എല്‍ പി സ്‌കൂള്‍. എത്രയോ തലമുറകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ ഈ വിദ്യാലയം പ്രവര്‍ത്തിപഥത്തില്‍ ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 1912 ലാണ് സ്‌കൂളിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുല സേവനമര്‍പ്പിച്ച് കടന്നു പോയ മഹാനായ കുരുണിയന്‍ മുഹമ്മദ് ഹാജി സൗജന്യമായി നല്‍കിയ ഒന്നര ഏക്കര്‍ സ്ഥലത്തായിരുന്നു ഇത്. മുന്‍കാലത്ത് ഒതുക്കുങ്ങല്‍ വില്ലേജില്‍ മറ്റത്തൂര്‍, പുത്തൂര്‍ എന്നിങ്ങനെ രണ്ട് അംശങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ മറ്റത്തൂര്‍ അംശത്തിലെ വിദ്യാലയമായത് കൊണ്ടാകാം ഇതിന് മറ്റത്തൂര്‍ ജി എം എല്‍ പി സ്‌കൂള്‍ എന്ന് പേര് കിട്ടിയത്. തുടക്കത്തില്‍ ഓത്തുപള്ളിയായിട്ടായിരുന്നു തുടക്കമെന്നും പിന്നീട് സ്‌കൂളാക്കി മാറ്റുകയായിരുന്നുവെന്നും പഴമക്കാര്‍ ഓര്‍ക്കുന്നു. 1934 ലാണ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഇതൊരു വിദ്യാലയമായി മാറുന്നത്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴിലായിരുന്നു അന്ന് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്.ഇക്കാലത്ത് മദ്രാസ് മുഖ്യമന്ത്രിയായിരുന്ന കാമരാജ് സ്‌കൂള്‍ സന്ദര്‍ശിച്ചതായി അന്നത്തെ അധ്യാപകനായിരുന്ന സി.കെ കുഞ്ഞഹമ്മദ്മാസ്റ്ററുടെ മകന്‍ ഓര്‍ക്കുന്നു. 1912 മുതല്‍ 1920 വരെയുള്ള രേഖകള്‍ നശിച്ചതിനെത്തുടര്‍ന്ന് അക്കാലയളവില്‍ എത്ര കുട്ടികള്‍ പഠിച്ചിരുന്നുവെന്ന കണക്കുകള്‍ ലഭ്യമല്ല. അതിനാല്‍ 1921 മുതല്‍ പുതിയ അഡ്മിഷന്‍ നമ്പറില്‍ പ്രവേശനം തുടങ്ങിയതായി കാണുന്നു. ഇതനുസരിച്ച് കിഴക്കേപറമ്പന്‍ ബീരാന്‍ മകന്‍ അലവിയാണ് ഒന്നാം നമ്പറായി പ്രവേശനം നേടിയിട്ടുള്ളത്. ഇപ്പോഴത്തെ അവസാന അഡ്മിഷന്‍ നമ്പര്‍ 5907 ആണ്.

ഒതുക്കുങ്ങല്‍ അങ്ങാടിയില്‍ തിരൂര്‍ റോഡില്‍ 1.25 ഏക്കര്‍ സ്ഥലത്താണ് സ്‌കൂള്‍ നിലകൊള്ളുന്നത്. സൗകര്യങ്ങളുടെ അപര്യാപ്തത മൂലം 1986 ല്‍ പുതിയ രണ്ട് കെട്ടിടങ്ങള്‍ പണിതു. ഇപ്പോള്‍ 12 ക്ലാസ്മുറികളും ഓഫീസ് റൂമും സ്‌കൂളിനുണ്ട്. പാചകമുറിയും കുടിവെള്ളവസൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്. കൂടാതെ ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ 400 ലധികം കുട്ടികള്‍ പഠിച്ചിരുന്നിടത്ത് ഇപ്പോള്‍ 240 കുട്ടികള്‍ മാത്രമാണുള്ളതെന്നതിനാല്‍ ഭൗതികസൗകര്യങ്ങളുടെ കാര്യത്തില്‍ ~ഒരു കുറവുമില്ല.

ഗ്രാമപഞ്ചായത്തിന്റെയും അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും നേതൃത്വത്തില്‍ അക്കാദമിക രംഗവും ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നു. കൂട്ടികള്‍ക്ക് അധിക പഠന പ്രവര്‍ത്തനത്തിനായി വര്‍ക്ക് ബുക്കുകള്‍ നല്‍കുകയും അത് നിരന്തര മൂല്യ നിര്‍ണയത്തിന് വിധേയമാക്കുകയും ചെയ്യുന്നു. സഹവാസ ക്യാമ്പ്, ഫീല്‍ഡ് ട്രിപ്പുകള്‍, അഭിമുഖങ്ങള്‍, എന്നിവയും സംഘടിപ്പിക്കുന്നു. സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രഗത്ഭര്‍ക്ക് അക്ഷരവെളിച്ചം നല്‍കിയ ഈ വിദ്യാലയത്തിന്റെ ഇന്നേവരെയുള്ള വളര്‍ച്ചയില്‍ നിര്‍ണായകമായത് ഓരോ കാലഘട്ടങ്ങളിലെയും അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങളാണ്. ഇത് ഇപ്പോഴും നിലനിര്‍ത്താന്‍ കഴിയുന്നതില്‍ തന്നെയാണ് സ്‌കൂളിന്റെ വിജയവും. ഈ ജനകീയത കൈമുതലാക്കി അറിവിന്‍ വെളിച്ചം വിതറി മുന്നേറാന്‍ ഇനിയും ഈ വിദ്യലയത്തിന് കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാം. .

അധ്യാപകര്‍

'

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടര്‍ ലാബ്[[ചിത്രം:|ലഘു|CENTRE|thumb|ലോകം ഈ വിരല്‍ത്തുമ്പത്ത്]]
  4. സ്മാര്‍ട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  6. കളിസ്ഥലം
  7. വിപുലമായ കുടിവെള്ളസൗകര്യം
  8. എഡ്യുസാറ്റ് ടെര്‍മിനല്‍
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. പ്രവൃത്തിപരിചയം/മികവുകള്‍
  7. കലാകായികം/മികവുകള്‍
    പ്രമാണം:1
    സ്കൂള്‍ വാര്‍ഷികം-2011
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. കബ്ബ് & ബുള്‍ബുള്‍
  11. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.023455" lon="76.007081" zoom="17" > 11.023455, 76.007081,ജി.എം.എല്‍..പി.എസ് ഒ.കെ.മുറി </googlemap>