സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അനേകായിരങ്ങൾക്ക് ആദ്യാക്ഷരം കുറിയ്ക്കാൻ അവസരമൊരുക്കിയ സെന്റ് മേരീസ്ഹൈസ്ക്കൂൾ ത്രിശ്ശുർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് വൈന്തല എന്ന കൊച്ചുഗ്രാമത്തിന്റെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. പച്ചവിരിച്ച നെൽപ്പാടങ്ങളും, സസ്യശ്യാമളമായ തെങ്ങിൻ തോപ്പുകളും ഈ ഗ്രാമത്തിന്റെ ചാരുതയ്ക്ക് മിഴിവേകുന്നു.
കണിച്ചായി, പാനായി, വലിയവീട്ടിൽ എന്നീ മൂന്ന് കുടുംബക്കാർ 1896 -ൽ ഈ സ്ക്കൂൾ സ്ഥാപിച്ചു . ആദ്യ മാനേജരായി തെരെഞ്ഞെടുക്കപ്പെട്ടത് കണിച്ചായി ഇട്ടൂപ്പ് ചാക്കപ്പനെയാണ് . L.S.S വൈന്തല എന്ന പേരിൽ ആണ് ആദ്യം ഇത് അറിയപ്പെട്ടത്. 1 മുതൽ 4 വരെയേ തുടക്കത്തിൽ ഉണ്ടായിരുന്നുള്ളു. പിന്നീട് ഏഴാം ക്ലാസുവരെയായി.1945 -ൽ സമുദായം സ്കുൾ ഹൈസ്ക്കൂളായി അപ്പ്ഗ്രേഡായി ചെയ്യപ്പെട്ടു . എ.വരദരാജൻ മാസ്റ്ററായിരുന്നു ഹെഡ് മാസ്റ്റർ . ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ 1976-1977 വർഷത്തിലായിരുന്നു.1179കുട്ടികളും 27 ഡിവിഷനും. ഇന്ന് ഈ വിദ്യാലയത്തിൽ 12 ഡിവിഷനുകൾ മാത്രമെയുള്ളു .ഇതിനുള്ള പ്രധാന കാരണം +2 ഇല്ലാത്തതാണ് . രണ്ടു കോളനികളിൽ നിന്നും വരുന്ന നിർധനനരായ കുട്ടികളുടെ ഏക ആശ്രയം ഈ വിദ്യാലയമാണ് . ഈ ഗ്രാമത്തിന്റെ മുഖഛായ മാറണമെങ്കിൽ കൂടുതൽ പഠന സൌകര്യങ്ങൾ ഇവിടെ ഉണ്ടാകണം . S.S.L.C.യ്ക്ക് എന്നും നല്ല വിജയശതമാനം കൈവരിയ്ക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് ഈ വർഷം മുതൽ ഇവിടെ ഇംഗ്ളീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു . Management യും p.t.a.യെയുടെയും, നാട്ടുകാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം മൂലം ഈ വിദ്യലയത്തിലെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. കൂടുതൽ വായിക്കുക