അണിയാരം സൗത്ത് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മദ്രാസ് വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായതിനാൽ ബോർഡ് സ്കൂൾ എന്ന പേരിലറിയപ്പെടുന്നു .ഗവൺമെന്റ് സ്കൂൾ ആയിരുന്നുവെങ്കിലും സ്ഥലവും കെട്ടിടവും നല്ലൂർ അണ്ടത്തോടൻ പക്രൂട്ടിയുടെ പേരിലായിരുന്നു. അദ്ദേഹത്തിന്റെ മകൻ കുണ്ടത്തിൽ കലന്തൻ സ്കൂളിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു. എന്നാൽ ചില കാരണങ്ങളാൽ സ്കൂളിന് അംഗീകാരം നഷ്ടപ്പെടുകയും കെട്ടിട മൊഴി കെ മറ്റുള്ള സാധനങ്ങളെല്ലാം ഗവൺമെന്റ് തിരികെ കൊണ്ടുപോയി. എന്നാൽ കുണ്ടത്തിൽ കലന്തന്റ അക്ഷീണ പരിശ്രമ ഫലമായി സ്കൂളിന് എയിഡഡ് സ്കൂളായി അംഗീകാരം ലഭിക്കുകയും 3.2.1952 ൽ ആദ്യത്തെ അഡ്മിഷൻ ആരംഭിക്കുകയും ചെയ്തു. ആദ്യത്തെ സ്കൂളിലെ കുട്ടികൾ തന്നെയാണ് തുടർന്നും പഠിച്ചത്. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളുണ്ടായിരുന്നു.1963 മുതൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളാണുള്ളത്. എയിഡഡ് സ്കൂളായതിന് ശേഷം ആദ്യത്തെ മാനേജരായിരുന്ന കുണ്ടത്തിൽ കലന്തൻ 1988 വരെ മാനേജരായി തുടർന്നു .പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ മറിയവും അവരുടെ മരണശേഷം 2007 മുതൽ മകൻ കുണ്ടത്തിൽ അബൂബക്കറും മാനേജർ സ്ഥാനം അലങ്കരിക്കുന്നു . 2009 -2010 BEടT PTA അവാർഡ്, 2011-2012 ലെ ശുചിത്വ വിദ്യാലയം അവാർഡ് ,നിരവധി തവണ Lടട സ്കോളർഷിപ്പുകൾ എന്നിവ കരസ്ഥമാക്കിക്കൊണ്ട് സബ് ജില്ലയിലെ മികച്ച അക്കാദമിക നിലവാരമുള്ള സ്കൂളായി തുടരുന്നു. എന്നാൽ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത വിശിഷ്യ പ്രീ.കെ.ഇ.ആർ കെട്ടിടം, പരിമിതമായ സ്ഥല ലഭ്യത എന്നിവ പരിമിതിയായും നില കൊള്ളുന്നു.